സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായികയ്ക്ക് വില്ലനോട് പ്രണയം തോന്നും വാണി വിശ്വനാഥ്.!!

മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് സിനിമകളിലൊന്നായ ദി കിങ്ങിൽ അദ്ദേഹത്തോടൊപ്പം തന്നെ തീപ്പൊരി ഡയലോഗുകൾ പറഞ്ഞിരുന്ന വാണിവിശ്വനാഥിനെ മലയാളി പ്രേക്ഷകർ അത്രപ്പെട്ടന്നൊന്നും മറക്കാൻ സാധ്യതയില്ല. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമതകളിലെ തന്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു വാണിവിശ്വനാഥ്. മലയാള സിനിമകളിൽ അഭിനയിച്ചു തുടങ്ങി പിന്നീട് തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ഈ നായിക തന്റേതായ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

മലയാളി പ്രേക്ഷകർക്കിടയിലെ ഇഷ്ടതാരങ്ങളുടെ നിരയിൽ വാണിവിശ്വനാഥ് ഇപ്പോഴുമുണ്ട്. മംഗല്യ ചാർത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു വാണിവിശ്വനാഥിന്റെ സിനിമാ പ്രവേശനം തുടർന്ന് നിരവധി ഹിറ്റ് സിനിമകളിൽ നിറസാന്നിധ്യമായി വാണി വിശ്വനാഥ് തിളങ്ങി നിന്നു. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹത്തിനു ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിടുന്നത്. ഏവരേയും ഞെട്ടിച്ചഒന്നായിരുന്നു ഇരുവരുടേയും പ്രണയ വാർത്ത.

വിവാഹസമയത്ത് വാണി വളരെ പ്രസിദ്ധയായ മുൻനിര താരങ്ങളിലൊരാളായിരുന്നു. മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്റെ കൂട്ടാളികളുടെ വേഷത്തിലോആണ് ബാബുരാജിനെ കണ്ടിരുന്നതെന്നു ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വാണി പറഞ്ഞു. വിവാഹശേഷവും ചില സിനിമകളിലെല്ലാം വാണി നിറസാന്നിധ്യമായിരുന്നു. ബാബുരാജ് ഒരു റഫ് ആൻഡ് ടഫ് മനുഷ്യനാണെന്നാണ് താൻ കരുതിയതന്നും വാണി അഭിമുഖത്തിൽ പറഞ്ഞു.

ഒരിക്കൽ ഒരു ലൊക്കേഷനിൽ വച്ച് താൻ ഒരു പാട്ടുപാടിയെന്നും അതിന്റെ ബാക്കി പാടാൻ ബാബുരാജിനോട് ആവശ്യപ്പെടുവെന്നും എന്നാൽ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ പാട്ടു മുഴുവനായി അദ്ദേഹം പാടി എന്ന് വാണി ഓർക്കുന്നു. അതിനു ശേഷമാണ് തങ്ങൾ നല്ല സുഹൃത്തുക്കളായതെന്നും പിന്നീട് അത് പ്രണയമായി മാറിയെന്നും വാണി വിശ്വനാഥ് തന്റെ അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ നിന്ന് വിട്ട ശേഷം രാഷ്ട്രീയത്തിലും വാണി പ്രവർത്തിച്ചിരുന്നു.

Rate this post