ഓണത്തിന് വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട്.!! ഏറ്റെടുത്ത് ആരാധകർ.!!

മലയാളത്തിലെ ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് യുവതാരങ്ങളിൽ ശ്രദ്ധേയയായ അമേയ മാത്യു.

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ അത്രമേൽ സുന്ദരമാണ്. ഓണം പ്രമാണിച്ച് സുന്ദരിയായി മാറിയിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഓണാശംസകൾ നേർന്നുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം രസകരമായ ക്യാപ്ഷനും നൽകാറുണ്ട്. അതുപോലെ വേറിട്ട ഒരു ഓണ ആശംസ നേർന്നിരിക്കുകയാണ് താരം.

“മാവേലി അടുത്ത വർഷവും വരും…. നല്ലോണം ഉണ്ണാൻ ജീവൻ വേണം… അപ്പോ എല്ലാവരും സൂക്ഷിച്ചോണം… വീട്ടിലിരുന്നോണം… ഹാപ്പി ഓണം…! 🌸🌼❤️” “ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ. 🌸💫” എന്നീ ക്യാപ്ഷൻ നൽകിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ ഓ.ജെ ഫിൽംസാണ് മനോഹര ദൃശ്യങ്ങൾ എടുത്തിരിക്കുന്നത്. അമേയ ഇട്ടിരിക്കുന്ന സാരി ഡിസൈൻ ചെയ്തിരിക്കുന്നത് സ്വീറ്റ് ത്രെഡ്സ് ബൗട്ടികാണ്. താരത്തിന്റെ പുതു ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

മലയാളത്തിലെ ഹിറ്റ് വെബ്‌ സീരിസായ കരിക്കില്‍ അഭിനയിച്ചതോടെയാണ് അമേയ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.