വീട് എപ്പോഴും സുഗന്ധം നിറഞ്ഞാതാക്കണോ ?? ചെയ്തു നോക്കൂ.. ഈ എളുപ്പ മാർഗങ്ങൾ.!!!

എല്ലാവരുടെയും ആഗ്രഹമാണ് സുഗന്ധപൂരിതമായൊരു വീട് എന്നത്. എല്ലാ സമയവും വീട്ടിൽ ഫ്രഷ്‌നെസ്സ് നിലനിൽക്കുക എന്നത് നിസാര കാര്യമല്ല. മിക്കപ്പോഴും അത് ശ്രമകരവുമാണ്. സാധാരണ കുട്ടികളുള്ള വീട്ടിൽ എപ്പോഴും സാധനങ്ങൾ തട്ടിപ്പോകുക,വൃത്തികേടാവുക എന്നിവ പതിവാണ്.

അതുപോലെ ഇറച്ചി മീൻ, എന്നിവ പാകംചെയ്താലും ദിവസം മുഴുവൻ അതേ മണം വീട് മുഴുവൻ നിലനിൽക്കും. ഇത് എല്ലാവർക്കും അപ്പോഴും ഇഷ്ടപെടണമെന്നില്ല. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അതിനായി കുറച്ചു എളുപ്പവഴികളുണ്ട്. ചില മാർഗങ്ങൾ ഇതാ.

അൽപ്പം വെള്ളത്തിൽ ഓറഞ്ച്, വാനില എസ്സെൻസ് അൽപ്പം ഗ്രാമ്പൂ എന്നിവ ഇട്ടു കുറഞ്ഞ തീയിൽ കുറച്ചു നേരം തിളപ്പിക്കാം. ഈ മണം വീട്ടിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കും. അത് പോലെ ഒരു പാത്രത്തിൽ അൽപ്പം വിനാഗിരി ഒഴിച്ച് ഒരു മുക്കിൽ വെക്കുകയാണെങ്കിൽ എല്ലാ തരാം ദുർഗന്ധങ്ങളെയും വലിച്ചെടുക്കുന്നു.

മീൻ കഴുകിയതിനു ശേഷം സിങ്കിൽ അൽപ്പം വിനാഗിരി ഒഴിച്ച് കൊടുത്താൽ മണം എല്ലാം പോയി കിട്ടും. കുന്തിരിക്കം വീട്ടിൽ കത്തിക്കുന്നത് നല്ലതാണ്. അത് മൂലം എപ്പോഴും സുഗന്ധം നിലനിൽക്കുകയും അതോടൊപ്പം വീട്ടിലുള്ളവർക്ക് ഫ്രഷ്‌നെസ്സ് പ്രധാനം ചെയ്യുകയും ഉന്മേഷം വർധിക്കുകയും ചെയുന്നു. credit : Fabulous life by Aina