പാവങ്ങളെ ഇങ്ങനെ പറ്റിച്ച് മുങ്ങരുത്… വഴിയോര കച്ചവടക്കാരനെ കാറിലെത്തിയ സ്ത്രീയും യുവാവും പറ്റിച്ചു കടന്നു കളഞ്ഞു.!! കുറിപ്പ് വൈറൽ.!!

കഷ്ടപാടുകളുടെ കാലത്തും ജീവിക്കാൻ വേണ്ടി തെരുവിൽ കച്ചവടം നടത്തുന്നവരെ കാറിലെത്തിയ സ്ത്രീയും യുവാവും നെല്ലിക്ക വാങ്ങി പോയ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് യൂവാവ്. മറന്നതാണെങ്കിൽ ക്ഷമിക്കണം എന്നും യുവാവ് കുറിപ്പിൽ പറയുന്നുണ്ട്.

പാവങ്ങളെ ഇങ്ങനെ പറ്റിച്ച് മുങ്ങരുത്… മറന്നതാണെങ്കിൽ ക്ഷമിക്കണം… (26-8-20) പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ഇസാപ്പ് ബാങ്കിന് സമീപം വഴിയോര കച്ചവടക്കാരനെ കാറിലെത്തിയ സ്ത്രീയും യുവാവും നെല്ലിക്ക വാങ്ങി പറ്റിച്ചു കടന്നു കളഞ്ഞു.

150 രൂപയുടെ രണ്ട് കിലോ നെല്ലിക്കയും 100 രൂപയുടെ ഒന്നേകാൽ കിലോ നെല്ലിക്കയും വാങ്ങി 500 രൂപ നൽകിയതായി തോന്നിപ്പിച്ച് 250 രൂപ വാങ്ങിയുമാണ് പോയത്. കച്ചവടക്കാരനായ അസീസ് പിറകെ ചെന്ന് നോക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല. കോവിഡ് കാരണമുണ്ടായ കഷ്ടപാടുകളുടെ കാലത്തും ജീവിക്കാൻ വേണ്ടിയാണ് ഇവർ തെരുവിൽ കച്ചവടം നടത്തുന്നത്.

കൊണ്ട് പോയവർക്ക് 250 രൂപയുടെ നെല്ലിക്കയും 250 രൂപയും ചെറിയ സഖ്യയായിരിക്കാം.പക്ഷേ ഈ പാവപ്പെട്ട കച്ചവടക്കാരന് ഇത് അധ്വാനത്തിന്റെ വലിയ വിലയാണ്.നിങ്ങൾ കൊണ്ടു പോയ നെല്ലിക്ക മധുരിക്കില്ല…സന്മനസ്സ് ഉണ്ടെങ്കിൽ 500 രൂപ കച്ചവടക്കാരന് വന്നു കൊടുക്കണം.പൈസ തരാൻ മറന്നതാണെങ്കിൽ ഇങ്ങനെ ഒരു സംഭവം നടന്നതേയില്ല എന്ന ഭാവത്തിലാണ് അസീസ് 9947908709