വീട്ടിൽ പപ്പായ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കാം!!!
ഐസ്ക്രീമിലും കേക്കുകളിലും മറ്റും അലങ്കാരത്തിനായി ഉപയോഗിക്കുന്ന ടൂട്ടി ഫ്രൂട്ടി എല്ലാവർക്കും ഇഷ്ടമുള്ള സാധനമാണ്. പലരും ഇത് കടകളിൽ നിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ ടൂട്ടി ഫ്രൂട്ടി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണെന്ന് പലർക്കും അറിയില്ല. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ
- പച്ച പപ്പായ
- വെള്ളം
- പഞ്ചസാര
- ഫുഡ് കളർ
പപ്പായ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. അത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാര ലായനി ഉണ്ടാക്കി ഈ പപ്പായ കഷ്ണങ്ങൾ അതിലിട്ട് നന്നായി ഇളക്കുക. അത് മൂന്ന് പാത്രങ്ങളിലായി വെള്ളം ഊറ്റി ഇടുക. ഇഷ്ടമുള്ള ഫുഡ് കളർ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം പോകാനായി ടിഷ്യു പേപ്പറിൽ നിരത്തുക. നന്നായി വെള്ളം പോയ ശേഷം എല്ലാം കൂടി മിക്സ് ചെയ്ത് വയ്ക്കുക. വളരെ എളുപ്പത്തിൽ ടൂട്ടി ഫ്രൂട്ടി റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി MasterPiece Vlog ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.