കിടിലൻ ടേസ്റ്റിൽ പഞ്ഞിപ്പരത്തപ്പം ഇതാ 👌👌

വളരെ ടേസ്റ്റിയും കാണാൻ നല്ല ഭംഗിയുമുള്ള ഈ പലഹാരം ബ്രേക്ക് ഫാസ്റ്റിനു ഉണ്ടാക്കി നോക്കൂ…നല്ല ചൂട് ചിക്കൻ കറിയുടെ കൂടെയോ ഉരുളൻകിഴങ്ങു കറിയുടെ കൂടെയോ ഒന്ന് കഴിച്ചു നോക്കൂ… കിടിലൻ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയൂ.. ഇഷ്ടപ്പെടും തീർച്ച.

1 1/ 2 കപ്പ് പുഴുക്കല്ലരി, അതേ അളവിൽ പച്ചരിയും 1 ടിസ്പൂൺ ഉഴുന്നും ചേർത്ത് നന്നായി കഴുകി എടുത്തതിനു ശേഷം ചെറുചൂടുവെള്ളത്തിൽ 4 മണിക്കൂർ കുതിർത്തി വെക്കുക. 4 മണിക്കൂറിനു ശേഷം അരി കുതിർന്നു വരുമ്പോൾ വാർത്തെടുത്ത്‌ അതിൽ 1 1/2കപ്പ് തേങ്ങ ചിരകിയതും 2 ടീസ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ യീസ്റ്റ്, ഉപ്പ് എന്നിവ കൂടി ചേർത്ത് മിക്സി ഉപയോഗിച്ചു നന്നായി അരച്ചെടുക്കാം.

ഒരു വലുപ്പമുള്ള പാത്രത്തിൽ ഈ അരപ്പ് മാറ്റിവെക്കുക. നന്നായി ഇളക്കി 8 മണിക്കൂർ മൂടി മാറ്റിവെക്കുക. അതിനുശേഷം പൊന്തി വന്ന മാവിൽ ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്തു നന്നായി ഇളക്കികൊടുക്കാം. ഒരു പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം ഓയിൽ ഒഴിച്ച് കൊടുക്കാം. പാനിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കാം . ബാക്കി വന്ന മാവ് പാത്രത്തിലാക്കി അടച്ചു ഫ്രിഡ്ജിൽ വെച്ചാൽ കേടാകാതെ സൂക്ഷിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Salu Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.