നല്ല അടിപൊളി കുഴിമന്തി 😋😋 വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം 👌👌
കഴിഞ്ഞ നാല് – അഞ്ച് വർഷത്തിനിടയിലാണ് കുഴി മന്തി നമ്മുടെ നാട്ടിൽ വളരെ അധികം ജനപ്രീതിയാർജിച്ചത്. ഇപ്പോൾ ഒഴിവാക്കാൻ കഴിയാത്ത വിധം സ്ഥാനം പിടിച്ചിരിക്കുന്ന ഒരു വിഭവമാണിത്.
സാധാരണ ബിരിയാണിയിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിലാണ് കുഴിമന്തി ബിരിയാണി തയ്യാറാക്കുന്നത്. സ്വാദിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല…
ചേരുവകൾ:
- ബസ്മതി റൈസ് – 1/ 2 kg
- ചിക്കൻ – 3/ 4 kg
- കുരുമുളക് -10
- ഏലക്കായ – 4
- പട്ട – 2
- ഗ്രാമ്പൂ – 6
- ഫുഡ് കളർ – 4 ഡ്രോപ്സ്
- ഓയിൽ – അര കപ്പ്
അരി നന്നായി കഴുകിയ ശേഷം വെള്ളത്തിൽ കുതിർത്തി വെക്കാം. മന്തി ഉണ്ടാക്കുന്ന പത്രത്തിൻറെ അടി ഭാഗത്തു ചിക്കൻ പരത്തി വെച്ചു കൊടുക്കുക. അതിലേക്ക് കുരുമുളക്, നല്ല ജീരകം ,ഏലക്കായ, ഗ്രാമ്പൂ, പട്ട എന്നിവ ചേർക്കാം. മാഗിയുടെ ചിക്കൻ ക്യൂബ്സ് 2 എണ്ണം പൊട്ടിച്ചു ചേർക്കാം. അല്പം ഓയിൽ കൂടി ഒഴിച്ച് ചേർത്തിളക്കി 1/ 2 മണിക്കൂർ മാറ്റി വെക്കാം. ആവശ്യമെങ്കിൽ അല്പം റെഡ് കളർ ചേർത്തുകൊടുക്കാം.
പാത്രം അടുപ്പത്തു മൂടി വെച്ച് ചിക്കൻ വേവിച്ചെടുക്കാം. ഇടക്കിടക്ക് മറിച്ചിടുക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം വെച്ച് തിളച്ചു വരുമ്പോൾ അതിലേക്കു ഉപ്പ്, ഓയിൽ, ചെറുനാരങ്ങാ ഉണക്കിയെടുത്ത് എന്നിവ കൂടി ചേർത്ത് കൊടുക്കാം. 80 % വെന്തു വരുമ്പോൾ ഊറ്റി അടുത്ത മാറ്റി വെക്കാം.ഇത് ചിക്കനിലേക്കു ചേർത്ത് കൊടുക്കാം.മുകളിൽ ഒരു പാത്രം വെച്ച് കനൽ കോരിയ്യിട്ടു ധം ചെയ്യാം.നന്നായി മിക്സ് ചെയ്തു സെർവ് ചെയ്യാം… ഉഗ്രനാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sheeja’s cooking diaryചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.