ചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നത്?’ എന്ന് ആരാധകന്റെ കമന്റ്

654

ഒരു മാസികയുടെ പുതിയ ലക്കം മുഖചിത്രത്തില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയുമാണ് ഉള്ളത്. ഇതിന്റെ ചിത്രം പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. നിരവധി പേര്‍ ചിത്രത്തിനും പൃഥ്വിയുടെ പുതിയ ചിത്രം നയനിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു. എന്നാല്‍ ഒരു ആരാധകന്‍ സുപ്രിയയെ പരിഹസിക്കുന്ന തരത്തില്‍ ഒരു കമന്റാണ് ഇട്ടത്. അതിന് അതേ നാണയത്തില്‍ തന്നെ മറുപടിയും നല്‍കി സുപ്രിയ.

‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്ന് സുപ്രിയ തിരിച്ചു ചോദിച്ചും. സുപ്രിയയുടെ രസികന്‍ റിയാക്ഷന്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെയും കമന്റു ബോക്‌സിലെത്തി രസികന്‍ കമന്റുകളിലൂടെ പൃഥ്വിയും സുപ്രിയയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

#Repost @supriyamenonprithviraj with @download_repost ・・・ Is it Valentine’s yet?😛 #9TheFilm

41.1k Likes, 184 Comments – Prithviraj Sukumaran (@therealprithvi) on Instagram: “#Repost @supriyamenonprithviraj with @download_repost ・・・ Is it Valentine’s yet?😛 #9TheFilm”