ഇതുപോലെയൊരു പിസ്സ നിങ്ങൾ കഴിച്ചുകാണില്ല 😋😋 അടിപൊളി ടേസ്റ്റിൽ സൺഫ്ലവർ പിസ്സ ഉണ്ടാക്കി നോക്കൂ 😋👌

ഇതുപോലെയൊരു പിസ്സ നിങ്ങൾ കഴിച്ചുകാണില്ല 😋😋 അടിപൊളി ടേസ്റ്റിൽ സൺഫ്ലവർ പിസ്സ ഉണ്ടാക്കി നോക്കൂ 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ :

മാവുതയ്യാറാക്കാൻ

 • മൈദ -2 കപ്പ്‌
 • യീസ്റ്റ് -1 ടീസ്പൂൺ
 • പഞ്ചസാര -1 ടീസ്പൂൺ
 • ഉപ്പ് 1/2 ടീസ്പൂൺ
 • ഓയിൽ -1 ടേബിൾസ്പൂൺ
 • ഇളം ചൂടുള്ളവെള്ളം – ആവശ്യത്തിന്

ഇതെല്ലാം നന്നായി കുഴച്ചു ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കണം.

ഫില്ലിംഗ് തയാറാക്കാൻ

 • ബോൺലെസ്സ് ചിക്കൻ -1 കപ്പ്‌
 • ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1ടേബിൾസ്പൂൺ
 • ചതച്ചമുളക് -2ടേബിൾസ്പൂൺ
 • കുരുമുളകു പൊടി -1ടീസ്പൂൺ
 • സോയ സോസ് -1ടീസ്പൂൺ
 • ഉപ്പ്
 • വലിയഉള്ളി ചെറുതായി മുറിച്ചത് -അര കപ്പ്‌
 • കാരറ്റ് ചെറുതായി മുറിച്ചത് -അര കപ്പ്‌
 • ക്യാപ്‌സിക്കം – ചെറുതായി മുറിച്ചത്-അര കപ്പ്‌
 • തക്കാളി – ചെറുതായി മുറിച്ചത്-അര കപ്പ്‌
 • ടൊമാറ്റോ സോസ് -2 ടേബിൾസ്പൂൺ
 • ഒറിഗാനോ (ഇറ്റാലിയൻ ഹെർബ് )
 • 1 ടീസ്പൂൺ
 • വെജിറ്റബിൾ ഓയിൽ 1-2 ടേബിൾസ്പൂൺ

തയാറാകുന്ന വിധം

ചിക്കനിൽ വെളുത്തുള്ളി ഇഞ്ചി ചതച്ചതും, ചതച്ചമുളക്കും കുരുമുളകുപൊടിയും സോയ സോസും ഉപ്പും ചേർത്ത് അരമണിക്കൂർ വയ്ക്കണം. അരമണിക്കൂർ കഴിഞ്ഞാൽ ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ ചിക്കൻ ഇട്ട് വേവിക്കണം. ശേഷം ഇതിൽ ചെറുതായി മുറിച്ച കാരറ്റ്, ഉള്ളി, കാപ്സികം, തക്കാളി എന്നിവ ഇട്ട് ഒന്ന് ഇളക്കണം. ഒന്ന് വാടികഴിഞ്ഞാൽ ഇതിൽ ഒറിഗാനോയും പിന്നെ ടൊമാറ്റോ സോസും ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം. പിസ്സ മാവ് 1മണിക്കൂർ കഴിഞ്ഞാൽ രണ്ട് ഭാഗമാക്കി ഒന്ന് പരത്തി എടുക്കണം.

ഒരു പിസ്സ പാനിൽ കുറച്ച് ഓയിൽ തേച്ചു ശേഷം കുറച്ച് മൈദ തൂത്തു കൊടുക്കാം. പാനിൽ പരത്തിയ മാവ് വച്ച് അതിൽ നടുക്കായി ചിക്കൻ ഫില്ലിംഗ് ഒരു രണ്ട് ടീസ്പൂൺ വച്ച് ശേഷം ബാക്കി ഫില്ലിംഗ് ചുറ്റും വച്ച് കൊടുക്കുക. ഇതിന്റെ മുകളിൽ രണ്ടാമതായി പരത്തിയ മാവ് വച്ച് കൊടുക്കാം. നടുവിലായി ഒരു വട്ടമുള്ള ഒരു പാത്രം വയ്ക്കണം. ബാക്കിവരുന്ന ഭാഗം ഒന്ന് മുറിച്ചെടുക്കണം. ഓരോ ഇതളുകൾ പോലെ ഒന്ന് തിരിച്ചു വയ്ക്കണം മുറിച്ച മാവ്. ഒടുവിലായി അടിച്ചെടുത്ത മുട്ട ഒന്ന് മുഗൾഭാഗത്തായി തേച്ചുകൊടുക്കണം. ശേഷം 170.c ഒരു 20 മിനിറ്റ് ബേക്ക് ചെയ്യണം. നല്ല രുചികരമായ ഫ്ലവർ പിസ്സ റെഡി.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus