ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്.. ഞാൻ എപ്പോഴും അവൻ്റെ കൈകളിൽ സുരക്ഷിതയാണ് ശ്രീനിയെക്കുറിച്ച് പേളി.!!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ്ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. ഇവരുടെ വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരുടെ അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചര്‍ച്ച. പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്.. ഞാൻ എപ്പോഴും അവൻ്റെ കൈകളിൽ സുരക്ഷിതയാണ് ശ്രീനിയെക്കുറിച്ച് പേളി.!! ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയുന്നു.

കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മാര്‍ച്ചിലായിരിക്കും കുഞ്ഞതിഥി എത്തുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. പേളിയുടേയും ശ്രിനിഷിന്‍റേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.