ആളാകെ മാറി പോയല്ലോ.. നീല പൊന്‍മാനെ പോലെ പുത്തൻ ലുക്കിൽ തിളങ്ങി സാനിയ ഇയപ്പൻ.!! വീഡിയോ വൈറൽ.!!

മലയാളം ടെലിവിഷനിലെ വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ അരങ്ങേറി, പിന്നീട് ബാലതാരമായും, നായികയായും ഒക്കെ തിളങ്ങിയ നടിയാണ് സാനിയ ഇയ്യപ്പൻ. ‘ക്വീന്‍’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്.

ഇടയ്ക്കിടെ താരം പുതിയ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുത്തല്‍ മേക്കോവറില്‍ എത്തിയിരിക്കുകയാണ് നടി. തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച് നടി സാനിയ അയ്യപ്പൻ. പൊതുവെ ആരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നിറമാണ് സാനിയ തിരഞ്ഞെടുത്തത്.

തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച തന്‍റെ പുത്തന്‍ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. സാനിയ ഐലിഷ് എന്നും ബില്ലി ഇയ്യപ്പന്‍ എന്നുമെല്ലാമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. വയനാടുള്ള വൈത്തിരി റിസോര്‍ട്ടിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ജയസൂര്യ, രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘പ്രേതം 2’, മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് ഒരുക്കിയ ‘ലൂസിഫർ’ തുടങ്ങിയ ചിത്രങ്ങളിലും സാനിയ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവർ ആദ്യമായ് ഒന്നിക്കുന്ന, നവാഗതനായ ജോഫിൻ സംവിധാനം ചെയ്ത ‘ദ പ്രീസ്റ്റ്’ എന്ന മലയാള ചിത്രമാണ് സാനിയയുടേതായി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.