അടാർ ലൗവിലെ ടീച്ചറും.. അങ്കമാലി ഡയറീസിലെ കിച്ചുവും വിവാഹിതരാകുന്നു.. വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് കിച്ചുവും റോഷ്‌നയും.!!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് കിച്ചു. മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി. നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസുമാണ് വിവാഹിതരാകാനൊരുങ്ങുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും സ്നേഹവും കൂടെ ഉണ്ടാവണമെന്നാണ് വിവാഹക്കാര്യം പങ്കുവച്ചുകൊണ്ട് കിച്ചു ടെല്ലസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള കിച്ചു ടെല്ലസിന്‍റെ വരവ്. ‘പോര്‍ക്ക് വര്‍ക്കി’ എന്ന ആദ്യകഥാപാത്രം ശ്രദ്ധ നേടിയതിനു പിന്നാലെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്.

ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലവി’ലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് റോഷ്‍ന ആന്‍ റോയ്. ‘സ്നേഹ മിസ്’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.