റവ കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു കിടിലൻ നാലുമണി പലഹാരം ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ

റവ കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു കിടിലൻ നാലുമണി പലഹാരം  ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ  റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • ഉരുളക്കിഴങ് -5 എണ്ണം
  • റവ -കാൽ കപ്പ്
  • പത്തിരി പൊടി -3 ടേബിൾ സ്പൂൺ
  • ഓയിൽ -അര ടേബിൾസ്പൂൺ
  • വെള്ളം -അര കപ്പ്
  • ഉപ്പ് -ആവശ്യത്തിന്
  • മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
  • ഓയിൽ -വറുക്കാൻ ആവശ്യത്തിന്

ഉരുളക്കിഴങ് പുഴുങ്ങി ഒന്ന് പൊടിച്ചെടുക്കണം. ശേഷം റവ വെള്ളം, ഓയിൽ, മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഒന്ന് കുറുക്കിയെടുക്കണം. റവ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം. ഇതിൽ പത്തിരി പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചു നീളത്തിൽ ഉരുട്ടിയെടുക്കാം എന്നിട്ടു ഓയിലിൽ വറുത്തെടുക്കാം. നല്ല രുചികരമായ ,വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ നാലുമണി പലഹാരം റെഡി.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus