തമിഴിലെ എക്കാലത്തേയും മികച്ച സൈക്കോ ത്രില്ലർ രാക്ഷസന് രണ്ടാം ഭാഗം എത്തുന്നുവോ… പ്രതീക്ഷയോടെ പ്രേക്ഷർ.!!

തമിഴിലെ എക്കാലത്തേയും മികച്ച സൈക്കോ ത്രില്ലർ രാക്ഷസന് രണ്ടാം ഭാഗം എത്തുന്നു എന്ന സാധ്യതകൾ തള്ളിക്കളയാത പ്രേക്ഷകർ. തമിഴ് സിനിമകൾ എല്ലായിപ്പോഴും നെഞ്ചിലേറ്റിയവരാണ് മലയാളി പ്രേക്ഷകർ 2018ൽ റലീസായ രാക്ഷസന് കേരളത്തിലും നിരവധി ആരാധകർ ഉണ്ട്. രാം കുമാർ സംവിധാനം ചെയ്ത സിനിമയിൽ വിഷ്ണു വിശാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

ശരവണൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ ക്രസ്റ്റഫർ മികച്ച പ്രേക്ഷക പ്രതികണം നേടിയിരുന്നു. കഴിഞ്ഞ ദിവസം ഐ. എം.ഡി.ബിയിൽ തമിഴ് സിനിമകളുടെ പട്ടികയിൽ ഒന്നാമത് എത്തിയുിരുന്നു. ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാമതുമെത്തിയതും ഈ സിനിമ തന്നെ. ഈ കാര്യം അറിയിച്ചു കൊണ്ട്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചെയ്ത ട്വീറ്റിനു പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നുള്ള ആവശ്യവുമായി ആരാധകരുമെത്തിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരകഥ തയ്യാറായോ എന്ന് സംവിധായകൻ റാം കുമാറിനോട് ചോദിക്കുകയായിരുന്നു. പിന്നാലെ എത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു സംവിധായകന്റെ മറുപടി. ഇതോടെ രാക്ഷസന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. വിഷ്ണുവിശാലിനൊപ്പം അമലപോൾ, അമ്മുഅഭിരാമി, രാംദോസ്, സൂസൻ ജോർജ്ജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചുട്ടുണ്ട്.

നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളും അതിനോടനുമ്പന്ധിച്ചുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിബ്രാനാണ് സംഗീതം. പിവി ശങ്കറാണ് ക്യാമറമാൻ. അടുത്തകാലത്ത് ഇറങ്ങിയതിൽ വച്ച് മികച്ച അഭിപ്രായം നേടിയ സൈക്കോ ത്രില്ലറുകളിലൊന്നാണ് രാക്ഷസൻ.