ഏതു പഴയ അടുക്കളയും മോസ്റ്റ് മോഡേൺ അടുക്കളയാക്കാം 😊😊 അതും ചുരുങ്ങിയ ചിലവിൽ 👌👌

നമ്മുടെ വീട്ടിലെ എത്ര പഴയ അടുക്കളയും നമുക്ക് മോസ്റ്റ് മോഡേൺ അടുക്കളയാക്കാം. ചെറിയ ചില മിനുക്കു പണികൾ ചെയ്താൽ മതി നമുക്കും തിളങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന സൂപ്പർ അടുക്കള സ്വന്തമാക്കാം. അതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. പെയിന്റടിക്കുകയോ ടൈൽസ് ഒട്ടിക്കുകയോ ഒന്നും വേണ്ട.

സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഒരു തരി പോലും മോഡിഫിക്കേഷൻ ചെയ്യാത്ത ഏറ്റവും പഴയ അടുക്കള പോലും നമുക്ക് സിമ്പിൾ ആയി പുത്തൻ ആക്കി മാറ്റം. ഗ്രാനൈറ്റോ ടൈൽസോ അടുക്കളയുടെ സ്ലാബിൽ ഒട്ടിക്കാൻ പൈസ ഇല്ലാത്തവർ ഇനി വിഷമിക്കേണ്ട. എളുപ്പത്തിൽ നിങ്ങൾക്കും ഇങ്ങനെ ചെയ്യാം

അതിനായി കടയിൽ നിന്നും കിട്ടുന്ന ടൈൽസ് പോലെ ഭംഗിയുള്ള വോൾപേപ്പർ വാങ്ങിക്കാം. നിലം നല്ലപോലെ ഉരച്ചു ഒപ്പമാക്കണം. പൊടിയെല്ലാം കളഞ്ഞ ശേഷം വെള്ളമില്ലാതെ തുടച്ചെടുക്കണം. അതിനു ശേഷം അളവെടുത്തു വോൾ പേപ്പർ ഒട്ടിച്ചു കൊടുക്കാം.

ഒറ്റനോട്ടത്തിൽ കാണുമ്പോൾ ഈ വോൾപേപ്പർ ശരിക്കും സാധാരണ ടൈല്സിന്റെ പോലെ തന്നെയാണ് തോന്നിക്കുന്നത്. തിളച്ച വെള്ളം പോയാലും കറികൾ പാകം ചെയ്യുമ്പോൾ തെറിച്ചാലും യാതൊരു പ്രശ്‌നവുമില്ല. കറപിടിക്കുകയോ ഉരുകുകയോ ഒന്നും ചെയ്യില്ല. വൃത്തിയാക്കി എടുക്കാൻ എളുപ്പവും. credit : E&E Creations