ഹിറ്റടിക്കാൻ അൽഫോൺസ് പുത്രൻ – അൻവർ റഷീദ് കൂട്ടുകെട്ട് പ്രേമത്തിന് ശേഷം വീണ്ടും വരുന്നു.!!

മലയാളയിലെ ഹിറ്റ് സംവിധായകരായ അൽഫോൺസ് പുത്രിനും അൻവർ റഷീദും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടില്ല. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സംവിധായകനും നിർമാതാവുമാണ് അൻവർ റഷീദ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചലചിത്രം രാജമാണിക്യം മലയാള സിനിമയിലെ എക്കാലത്തേയും ബ്ലോക്ക് ബസ്റ്ററുകളിലൊന്നായിരുന്നു.

തുടർന്ന് മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സിലൂടെയാണ് ചലച്ചിത്ര നിർമ്മാണ രംഗത്തേയ്ക്ക് കടന്നു വന്നത്. പിന്നീട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര നിർമാതാവ് ആകുന്നത്.

കുറഞ്ഞ കാലയളവിൽ തന്നെ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ട്രാൻസ് ആണ് അൻവർ റഷീദ് അവസാനമായി നിർമ്മാണവും സംവിധാനവും പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം നേടിയത്. നേരം, പ്രേമം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റാക്കിയാളാണ് അൽഫോൺസ് പുത്രൻ.

ഈ രണ്ടു ചിത്രത്തിലും നിവിൻ പോളി തന്നെയാണ് നായകൻ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റായ സാഹചര്യത്തിൽ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രവും സൂപ്പർ ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്തായാലും ഒരു വൻ താരനിരതന്നെ ചിത്രത്തിലുണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജോർജ്ജെന്ന വ്യക്തിയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളെക്കുറിച്ചുള്ള കഥയാണ് പ്രേമം.