പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് സാനിയയുടെ അടിപൊളി ഓണം ഫോട്ടോഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!
‘ക്വീന്‍’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലേയും താരമാണ് സാനിയ ഇയ്യപ്പന്‍. ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരത്തിന് ഇപ്പോള്‍ നിരവധി ആരാധകരുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സാനിയ സിനിമ പ്രേക്ഷകർക്കെല്ലാം തന്നെ സുപരിചിത മുഖമായി മാറി.
ഈ ഓണക്കാലത്ത് നിരവധി താരങ്ങൾ മലയാളത്തനിമ നിലനിർത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. യുവതാരം സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. ഇപ്പോൾ ഓണ തനിമ എടുത്തുകാണിക്കുന്ന വേഷമണിഞ്ഞ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാനിയ ഇയ്യപ്പൻ.
ഫോട്ടോഗ്രാഫി കമ്പനിയായ ‘യാമി’യാണ് സാനിയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സിദ് ഡിസൈനേഴ്സ് ആൻഡ് ബ്രൈഡൽ സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓണതനിമയിൽ പട്ടുപാവാടയും ബ്ലൗസുമാണ് കോസ്റ്റിയൂം.
ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്രിനാണ് ഈ ഫോട്ടോഷൂട്ടിന്റെ ഡിസൈനർ – സ്റ്റൈലിസ്റ്റ്. ഇതിന് മുമ്പും യാമിയുടെ ഫോട്ടോഷൂട്ടിൽ സാനിയ മോഡലായിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും നല്ല അഭിപ്രായങ്ങൾ കമെന്റിലൂടെ രേഖപെടുത്തിയിട്ടുണ്ട്. നേരത്തെയും സാനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിട്ടുണ്ട്.
നിമിഷ നേരംകൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 2014 ല്‍ ബാല്യകാല സഖിയിലൂടെയായിരുന്നു സാനിയ ഇയ്യപ്പന്‍ മലയാള സിനിമയിലെത്തുന്നത്. അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ 2017 ല്‍ ഇറങ്ങിയ ക്യൂനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ.