വീട്ടിൽ പാറ്റ ശല്യമുണ്ടോ.? അവയെ തുരത്താൻ ഇതിൽ ഏതെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കൂ… ഫലം ഉറപ്പ്..!!

പലവീടുകളിലും കൂറകൾ ഒരു പ്രധാന ശല്യക്കാരനാണ്. അതിനെ തുരത്താൻ പല വഴിയും നമ്മൾ നോക്കാറുണ്ട് എന്നാൽ പലതും അതിൽ ഫലപ്രദമാകാറില്ല. ഇനി കൂറകളെ ഓടിക്കാൻ പുതിയ കുറച്ച് പൊടികൈകൾ പരീക്ഷക്കാം. പാചകത്തിന് മുമ്പും ശേഷവും അടുക്കള വൃത്തിയായി സൂക്ഷിക്കുക. അടച്ച് പൂട്ടി ഇരുട്ട് പടിച്ച് ഇരിക്കുന്ന കിച്ചൺ ക്യാമ്പിനുകളിലാണ് പലപ്പോഴും കൂറകൾ ഒളിഞ്ഞിരിക്കുന്നത്. അടുക്കളയുടെ കൗണ്ടർടോപ്പുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷണസാധനങ്ങൾ അടച്ചു വച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. രണ്ടാമതായി കൂറകളെ തുരത്താനായി ഉപയോഗിക്കാവുന്ന ഒന്നാണ് കറുവ പട്ടയുടെ ഇല. വഴനയില എന്നും ഇതിനെ പറയും. കുറയുടെ ശല്യമുള്ള ഭാഗത്ത് ഈ ഇലകൾ ഇട്ടു വയ്ക്കാവുന്നതാണ്. മിക്ക കടകളിലും ഇത് ലഭ്യമാണ്. വെളുത്തുള്ളിയും മുളക് പൊടിയും കുറകളെ തുരത്താൻ ഉള്ള ഉത്തമമാർഗമാണ്.

കൂറകളുടെ ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇതിൽ ഏതെങ്കിലുമൊന്നോ, അല്ലെങ്കിൽ രണ്ടും കൂടി കലർത്തിയോ അത് ഉപയോഗിക്കാം. ഇതിന്റെ കടുത്ത മണം കൂറകളെ ഓടിക്കും. നാരങ്ങ നീര് ഇതിനുള്ള ഉത്തമ പ്രതിവിധിയാണ് നാരങ്ങ നീര് നേരിട്ടോ അല്ലെങ്കിൽ വെള്ളത്തിൽ ചേർത്ത് സ്‌പ്രേ ബോട്ടിലിൽ ആക്കിയോ കൂറ ശല്യം കൂടുതലുള്ള ഭാഗത്ത് തളിച്ച് കൊടുക്കാവുന്നതാണ്.

അടുക്കളയിൽ നല്ല മണവും ഇതിലൂടെ ഉണ്ടാവും. കൂറകളെ മാത്രമല്ല അടുക്കളയിൽ കാണുന്ന മറ്റ് പ്രാണികളേയും തുരത്താനുള്ള മാർഗ്ഗമാണ് വിനാഗിരിയും, പുതിന തൈലവും. ഒരു സ്‌പ്രേ ബോട്ടിലിൽ ഒരു ഭാഗം വിനാഗിരിയും രണ്ടോ മൂന്നോ തുള്ളി ഈ തൈലവും ചേർത്തിളക്കി പ്രാണി ശല്യമുള്ള ഭാഗങ്ങളിൽ തളിക്കുക. പ്രാണി ശല്യം അകറ്റാൻ മറ്റൊരു പൊടിക്കൈയാണ് വേപ്പെണ്ണ ഉപയോഗം. വേപ്പെണ്ണ വെള്ളത്തിൽ കലർത്തിലോ, വേപ്പിന്റെ പൊടിയോ പ്രാണിശല്യം ഉള്ള സ്ഥലത്ത് വിതറാവുന്നതാണ്.

ബോറക്‌സ് അടങ്ങിയ സോപ്പ് വെള്ളം ഉപയോഗിച്ച് അടുക്കളയും പരിസരവും വൃത്തിയാക്കിയാൽ കൂറയടക്കമുള്ള പ്രാണികളെ ഒഴിവാക്കാം. ബേക്കിങ് സോഡയും പഞ്ചസാരയും സമം കലർത്തിവയ്ക്കുക അതോടൊപ്പം ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളവും വയ്ക്കുക. പഞ്ചസാരയുടെ മണം കൂറകളെ ആകർഷിക്കും. തുടർന്ന് അത് ഭക്ഷിക്കുകയും ചെയ്യും. ഇത് അവയെ തുരത്താനുള്ള ഒരു കെണിയാണ്.

കൂറകളെ തുരത്താനായി ഡക്റ്റ് ടേപ്പുകൾ ഒട്ടിക്കാവുന്നതാണ്. നിങ്ങളുടെ കൈയിന്റെ നീളത്തിൽ ഡക്റ്റ് ടേപ്പ് മുറിച്ചെടുക്കുക. അതിന്റെ പശയുള്ള മുകളിലേയ്ക്കാക്കി വശങ്ങൾ ഒരുഞ്ച് വലുപ്പത്തിൽ ഉള്ളലേയ്ക്ക് മടക്കി ഒട്ടിച്ചു വയ്ക്കുക. അതിന്റെ പുറത്ത് അൽപം മധുരമുള്ള എന്തെങ്കിലും ഒട്ടിച്ച് വയ്ക്കുക. രാത്രിയിൽ അത് ഭക്ഷക്കാൻ വരുന്ന കൂറകൾ അതിൽ ഒട്ടിപിടിക്കുന്നതാണ്.

കൂറകളെ തുരത്താൻ കുപ്പികൾ ഉപയോഗിച്ച് കെണികൾ വയ്ക്കാവുന്നതാണ്. കഴുകി ഉണക്കി എടുത്ത കുപ്പിയിൽ ഏതെങ്കിലും ഭക്ഷണസാധനങ്ങൾ ഇട്ടുവയ്ക്കുക. കുപ്പിയുടെ വായ്ഭാഗത്ത് പെട്രോളിയം ജെല്ലി പുരട്ടുക. ഭക്ഷണസാധനങ്ങൾ തിന്നാൻ ഒരിക്കൽ കൂറ വന്നാൽ പിന്നീട് അതിന് പുറത്ത് പോകാൻ സാധിക്കില്ല. ഇതുപോലെ തന്നെ കാപ്പിപൊടി കൊണ്ടും കൂറകളെ തുത്താം.

ഒരു ചെറിയ കപ്പിൽ അൽപം കാപ്പിപൊടി ഇട്ടു വയ്ക്കുക. പിന്നീട് ഒരു ജാറിൽ വെള്ളം നിറച്ച് ഈ ഗ്ലാസ് അതിൽ സൂക്ഷിക്കുക. കാപ്പിപ്പൊടിയുടെ മണമടിച്ച് അകത്തു കയറുന്ന കൂറയ്ക്ക് പിന്നീട് തിരിച്ചു പോകാൻ സാധിക്കാതെയാവും. കൂറയെ തുരത്താൻ വളരെ സിംപിളായ നിരവധി പൊടികൈകൾ ഇപ്പോൾ മനസിലായില്ലേ? ഇനി ഇതിൽ ഏതാണ് നിങ്ങൾ പരീക്ഷിക്കുന്നത്?