പാർവതിയുടെ തിരിച്ചു വരവിൽ ഒപ്പം അഭിനയിക്കാനിട്ഷപ്പെട്ട നടനെക്കുറിച്ച് തുറന്നു പറഞ്ഞ് ജയറാം.!!

വിടർന്ന കണ്ണുകളും നാടൻ സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് പാർവതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവതി മലയാള സിനിമാ ലോകത്തിലേയ്ക്ക് കടന്നു വരുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പല വേഷങ്ങളും പാർവതി അവതരിപ്പിച്ചുട്ടുണ്ട്.

മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും നായികയായി പാർവതി അഭിനയിച്ചിട്ടുണ്ട്. ഇനിയൊരു തിരിച്ചു വരവ് ഉണ്ടായാൽ ഒപ്പം അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം ഇപ്പോൾ. തന്നെയോ, മോഹൻലാലിനേയോ , സുരേഷ് ഗോപിയേയോ മറ്റ് താരങ്ങളേയോ അല്ല മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനാണ് പാർവതി താൽപര്യപ്പെടുന്നതെന്ന് എന്ന് ജയറാം വ്യക്തമാക്കി.

ഞാൻ ഏതു നായികയികയ്‌ക്കൊപ്പമാണ് അഭിനയിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാൽ ഉർവശിയുടെ പേരാണ് പാർവതി പറയുക എന്നാണ് ജയറാമിന്റെ അഭിപ്രായം. തന്റെ നായികമാർക്ക് ഉർവശിയുടെ അത്ര റേഞ്ച് ഇല്ലെന്നും അത് പ്രത്യേകതരം അവതാരമാണെന്നും ജയറാം ഒരു പ്രമുഖ മാധ്യമത്തോടു പങ്കുവച്ചു. ഒരു മികച്ച നർത്തകി കൂടിയായ പാർവതി 1992 ലാണ് നടൻ ജയറാമുമായി വിവാഹിതയാകുന്നത്.

വിവാഹ ജീവിതത്തോടെ സിനിമയിൽ നിന്ന് വിട വാങ്ങിയിരിക്കുകയാണ് നടി. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്ക് പുസ്തകം തുടങ്ങി പതിനഞ്ചോളം ചലചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചിട്ടണ്ട്.