പുറത്തു പച്ച കുത്തി നടി ദുർഗ്ഗ കൃഷ്‌ണ.. പച്ച കുത്തുന്ന വീഡിയോ പങ്കുവെച്ച് താരം.!! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ [വീഡിയോ]

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദുർഗ്ഗ കൃഷ്ണ. പൃഥ്വിരാജ് ചിത്രം വിമാനം എന്ന ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ ഇടം നേടിയ നായികയാണ് ദുർഗ്ഗ കൃഷ്ണ. ആ ഒരൊറ്റ ചിത്രം കൊണ്ട് നായിക ദുർഗ്ഗ ശ്രേധിക്കപ്പെട്ടിരുന്നു. ആദ്യ ചിത്രം ഹിറ്റായ ശേഷം താരം പിന്നീട് മലയാളത്തില്‍ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് താരം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരുന്നു. ഇപ്പോൾ താരം ആദ്യമായി പച്ചകുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. Infected monkz tattoo studio ആണ് താരത്തിന്റെ മനോഹരമായ ടാറ്റു ചെയ്തിരിക്കുന്നത്.

ടാറ്റു ചെയ്ത ചിത്രങ്ങളും മേക്കിങ് വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. നിരവധി നാടൻ വേഷങ്ങൾ ചെയ്ത് താരം ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങൾ ആണ് അധികവും ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത്.

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ ജയസൂര്യയുടെ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ സിനിമകളിലും ദുര്‍ഗ കൃഷ്ണ അഭിനയിച്ചിരുന്നു.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം നാടന്‍ വേഷങ്ങളിലൂടെയാണ് ദുര്‍ഗ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. അഭിനയിച്ചതില്‍ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം ലൗ ആക്ഷന്‍ ഡ്രാമയാണ്. മോഹന്‍ലാലിനൊപ്പം റാം എന്ന സിനിമയിലും ദുര്‍ഗ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.