മരിച്ചുപോയ ബിജീഷിന്റെ ഫ്രണ്ടെന്ന് പറഞ്ഞ് ഓണക്കോടിയുമായി വീട്ടില്‍ എത്തിയത് ആരെന്നറിഞ്ഞോ.? ഞെട്ടിപ്പോയി.!!

6 മാസം മുൻപ് അപകടത്തിൽ അച്ഛൻ ബിജീഷ് മരിച്ചത് മകൾ ഇനിയും അറിഞ്ഞിട്ടില്ല. ചൊവ്വൂർ പമ്പിന് സമീപം ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ബിജീഷ് കൊല്ലപ്പെട്ടത്. എഎസ്‌ഐ സുധീറാണ് ഇടിച്ച കാര്‍ കണ്ടെത്തിയത്.

മരിച്ചുപോയ ബിജീഷിന്റെ ഫ്രണ്ടെന്ന് പറഞ്ഞ് ഓണക്കോടിയുമായി വീട്ടില്‍ എത്തിയത് ആരെന്നറിഞ്ഞോ.? ഞെട്ടിപ്പോയി.!! ഈ ഓണനാളിൽ ഇതിലും നല്ലൊരു വാർത്തയില്ല. ഓണക്കോടിയും സമ്മാനങ്ങളുമായി ബിജീഷിന്റെ വീട്ടിലേക്ക് എഎസ്‌ഐ.

അച്ഛന്‍ ഈ ലോകത്തില്ല എന്ന് മൂന്നുവയസ്സുകാരി നൈഗേയയ്ക്ക് ഇനിയും അറിയില്ല. അച്ഛന്റെ കൂട്ടുകാരനാണെന്നു പറഞ്ഞാണ് ഓണക്കോടിയും സമ്മാനങ്ങളുമായി തൃശൂര്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ എഎസ്‌ഐ കെ.പി. സുധീര്‍ നൈഗേയുടെ അടുത്ത് കഴിഞ്ഞ ദിവസം എത്തിയത്.

അച്ഛന്റെ കൂടെ പുറത്തു പോയി ആഹാരം കഴിച്ചതും അച്ഛൻ പുറത്തുപോയപ്പോൾ ബാക്കി വച്ച കഞ്ഞി താൻ കുടിച്ചതുമെല്ലാം നൈഗേയയ്ക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്. പൊലീസ് അന്വേഷണം കാലങ്ങൾ നീണ്ടിട്ടും ഒന്നും ആകാത്തതുകൊണ്ട് ഭാര്യ എസ്പിക്കു പരാതി നൽക്കുകയായിരുന്നു.