ഇനി പാക്കറ്റ് നൂഡിൽസ് വാങ്ങണ്ട, ഗോതമ്പുപൊടി കൊണ്ട് നല്ല നൂഡിൽസ് വീട്ടിൽത്തന്നെ ഉണ്ടാക്കാം !!!
കുട്ടികൾക്കും മുതിർന്നവർക്കും ഒരോപോലെ ഇഷ്ടപ്പെട്ട ഒന്നാണ് നൂഡിൽസ്. വളരെ എളുപ്പത്തിൽ നൂഡിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. മായം ചേർത്ത് നൂഡിൽസ് കടയിൽ നിന്ന് വാങ്ങാതെ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്വാദിഷ്ഠമായ നൂഡിൽസ് ഉണ്ടാക്കി കൊടുക്കൂ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നൂഡിൽസ് നിങ്ങൾക്ക് ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ
- ഗോതമ്പ് പൊടി 1 കപ്പ്
- മുട്ട 1
- ഉപ്പ് ആവശ്യത്തിന്
- വെള്ളം മാവ്കുഴയ്ക്കാൻ ആവശ്യത്തിന്
- കാരറ്റ് 1
- കാപ്സിക്കം
- കാബേജ്
- സവാള
- വെളുത്തുള്ളി
- സലറി
- സോയ സോസ്
- ചില്ലി സോസ്
- ടുമാറ്റോ സോസ്
- റെഡ് ചില്ലി സോസ്
- വിനാഗിരി
- മുളക് പൊടി
- മല്ലിപ്പൊടി
- ഗരംമസാല
- ജീരകം പൊടിച്ചത്
ആദ്യം ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി പതപ്പിച്ച് എടുക്കുക. ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് മുട്ടയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മാവാക്കി കുഴച്ചെടുക്കുക. ചപ്പാത്തിയുടെ പരുവത്തിൽ ഇത് കുഴയ്ക്കുക. നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞ് എടുത്തു വയ്ക്കുക.
നൂഡിൽസിലേയ്ക്ക് ആവശ്യമായ പച്ചക്കറി അരിയുക. സോസുകൾ ഓരോ സ്പൂൺ വീതമെടുത്ത് മിക്സ് ചെയ്തു വയ്ക്കുക. മസാല പൊടികൾ അര സ്പൂൺ വീതം എടുത്ത് മിക്സ് ചെയ്തു വയ്ക്കുക. സേവാനാഴിയിൽ മാവ് കുഴച്ചത് നിറച്ച് തിളക്കുന്ന വെള്ളത്തിലേയ്ക്ക് പിഴിഞ്ഞ് ഇടുക. ഇത് നന്നായി തിളപ്പിച്ച് എടുക്കുക. നൂഡിൽസ് റെഡി. പച്ചക്കറികൾ വഴറ്റി മസാലകളും സോസുകളും ചേർക്കുക. അതിലേയ്ക്ക് വേവിച്ച നൂഡിൽസ് ചേർക്കാം. സ്വാദിഷ്ഠമായ വെജിറ്റബിൾ നൂഡിൽസ് റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.