കുടുംബവിളക്കിലെ അമ്മയെ സ്നേഹിക്കുന്ന മകനായ പ്രതീഷ് എന്ന നൂബിൻ ജോണി യഥാർഥ ജീവിതത്തിൽ ആരാണെന്നറിയാമോ.?

കുട്ടിമാണി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ മുഖമാണ് നൂബിൻ ജോണിയുടെത്. എന്നാൽ ഈ യുവാവ് മോഡലും നടനും മാത്രമല്ല ജീവിതത്തിൽ ഇദ്ദേഹം ഒരു വക്കീൽ കൂടിയാണ്. ഇടുക്കി മൂന്നാർ സ്വദേശിയായ നൂബിൻ ജോണി മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. ശ്രീജിത്ത് വിജയ്‌ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലും ശ്രദ്ധേയമായ കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിരുന്നു.

അമ്മയും അച്ഛനും ചേട്ടനും ചേടത്തിയും അടങ്ങുന്നതാണ് നൂബിന്റെ കുടുംബം. യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. തുടർന്ന് കർണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമപഠനവും താരം നടത്തിയിട്ടുണ്ട്. തട്ടീം മുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ പരമ്പരകളും നിരവധി ഷോർട്ട് ഫിലിമുകളുലും താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന കുടുബവിളക്ക് എന്ന പരമ്പരയിലാണ് നൂബിൻ ഇപ്പോൾ അഭിനയിക്കുന്നത്.

പരമ്പരയിലെ പ്രതീഷ് എന്ന കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. തൻമാത്ര എന്ന് സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം മീരവാസുദേവ് ആണ് പരമ്പരയിൽ പ്രധാനകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും അവഗണിക്കപ്പെടുന്ന വീട്ടമമ്മയാണ് സുമിത്ര.

ഇവരുടെ ഭർത്താവ് സഹപ്രവർത്തകയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുന്നതും മറ്റുമാണ് പരമ്പരയുടെ ഇതിവൃത്തം. സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത് സീരിയൽതാരം സിദ്ധാർത്ഥാണ്. പരമ്പരയിൽ മൂന്ന് മക്കളാണ് സുമിത്രയ്ക്കുള്ളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾഎന്നിങ്ങനെ, അതിൽ മൂത്തമകൻ അനിരുദ്ധായി എത്തുന്നത് നടൻ ശ്രീജിത്ത് വിജയാണ്.

പ്രതീഷായി നൂബിനും ശീതളായി അമൃതയും എത്തുന്നു നേരത്തെ നടി പാർവതി വിജയ് ആയിരുന്നു ശീതളായി വന്നിരുന്നത്. മറ്റു രണ്ടു മക്കളും മരുകമക്കളും സുമിത്രയെ അകറ്റിനിർത്തുമ്പോൾ പ്രതീഷ് എപ്പോഴും അമ്മയ്‌ക്കൊപ്പമാണ്. നിരവധി ആരാധകരാണ് പ്രതീഷ് എന്ന കഥാപാത്രത്തിനുള്ളത്.