കണ്ണ് നിറഞ് നയൻതാര 😘 നയൻതാരയ്ക്ക് കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി വിഘ്നേശ് ശിവൻ 🔥🔥[വീഡിയോ]
കേരളത്തിന്റെ മകളായി ജനിച്ച് തമിഴ്നാടിന്റെ മരുമകളായും മകളായും മാറിയ ലേഡി സൂപ്പർസ്റ്റാർ നയൻ താരക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. താരത്തിന് ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവും വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ കാമുകനായ വിഘ്നേശ് ശിവൻ നൽകിയ സർപ്രൈസ് പാർട്ടിയാണ്.
ഇത്തവണയും വലിയ ആഘോഷമായി തന്നെയാണ് താരത്തിൻ്റെ പിറന്നാൾ ആഘോഷം വിഘ്നേഷ് നടത്തിയത്. ആഘോഷത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. നയൻ എന്നെഴുതിയ കേക്കും സർപ്രൈസ് ഗിഫ്റ്റുമയിരുന്നു വിഘ്നേഷ് പ്രിയതമക്കായി കാത്തുവെച്ചത്. പരസ്പരം സ്നേഹം പങ്കുവെച്ച് പ്രിയതമനെ നെഞ്ചോടു ചേർത്തു പിടിച്ച് അതിനുശേഷമായിരുന്നു നയൻസ് കേക്ക് മുറിച്ചത്. വികാരനിർഭരമായി കണ്ണുകൾ നിറഞ്ഞാണ്
താരം കേക്ക് മുറിച്ചത്. ഇളം പച്ച ടീഷർട്ടിൽ വളരെ സിമ്പിൾ ആയിട്ടായിരുന്നു താരം ആഘോഷത്തിന് എത്തിയത്. ലേഡി സൂപ്പർസ്റ്റാറിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും വിഘ്നേഷ് തന്നെ ആണ് സോഷ്യൽ മീഡിയ പേജ് വഴി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കമ്പക്കെട്ടിൻ്റെ അകമ്പടിയോടുകൂടി വൻ ആഘോഷമായിട്ടായിരുന്നു പിറന്നാൾ ആഘോഷം. അധികമാരും പങ്കെടുക്കാത്ത പരിപാടിയിൽ വേണ്ടപ്പെട്ട വളരെ കുറച്ചു പേർ
മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെന്നിന്ത്യ ഒട്ടാകെ ഒരുപോലെ ആരാധകരുള്ള താരമാണ് നയൻതാര. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം പക്ഷേ അധികം ചിത്രങ്ങളും വീഡിയോകളും ഒന്നും തന്നെ പങ്കു വയ്ക്കാറില്ല. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേക്ക് താരം അരങ്ങേറിയത്. പിന്നീട് തമിഴകത്ത് സജീവമായ താരം ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് അറിയപ്പെടുന്നത് പോലും.
Birthday Bash 🌟🎉 #VikkyNayan pic.twitter.com/UtTqX6bJtx
— Nayanthara✨ (@NayantharaU) November 17, 2021