നാദിർഷയുടെ മക്കളുടെ കൂടെ പുതിയ വീട്ടിൽ നമിതയുടെ പിറന്നാൾ ആഘോഷം.!!

മലയാള സിനിമയിലെ യുവനായിക നിരയിൽ ഏറെ പ്രിയങ്കരിയായ താരസുന്ദരി നമിത പ്രമോദിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. മികച്ച അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ് വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നമിത പ്രമോദ്.

നാദിർഷയുടെ മക്കളുടെ കൂടെ പുതിയ വീട്ടിൽ നമിതയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമിതയ്ക്ക് പിറന്നാൾ ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

താരത്തിന്റെ പുതിയ വിശേഷങ്ങളും വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധക‌ർ. പത്ത് വർഷത്തിനിടയിൽ ചെറിയ സിനിമകളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ചേക്കേറിയ നായികയാണ് നമിത.

2008-10 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നമിത മലയാള സിനിമയിൽ പുതിയൊരു മാറ്റത്തിന് വഴിതെളിയിച്ച 2011-ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.