പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ഇനി വെളിച്ചമാകുക നാല് പേർക്ക്.!!

വളരെയധികം വിഷമത്തോടെയും നടുക്കത്തോടെയുമാണ് ബോളിവുഡും മലയാളികളും ഒന്നാകെ പുനീത് രാജ് കുമാറിൻറെ വിയോഗവാർത്ത ഏറ്റെടുത്തത്. താരത്തിന്റെ വിയോഗ വേദനയിൽ നിന്ന് ഇപ്പോഴും ബോളുവുഡ് ലോകം പൂർണമായും മുക്തമായിട്ടില്ല.ഇതിനിടയിൽ താരത്തിന്റെ വേർപാട് കേട്ട് ചില ആരാധകർ കുഴഞ്ഞു വീണ് മരിക്കുന്ന സാഹചര്യം പോലും പുറത്തുവന്നിരുന്നു. ജീവിച്ചിരുന്നപ്പോൾ താരം ചെയ്തിരുന്ന സാമൂഹ്യപ്രവർത്തനങ്ങൾ മരണശേഷവും

തുടരാൻ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. നിരവധി കുട്ടികൾക്ക് അടക്കം വിദ്യാഭ്യാസ കാര്യങ്ങളിൽ പുനിത് മുൻനിരയിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. മരണശേഷം പുനിത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്ന വാർത്ത മുമ്പേതന്നെ പുറത്തുവന്നിരുന്നു. 4പേർക്ക് ആണ് അദ്ദേഹത്തിന്റെ കണ്ണുകൾ വെളിച്ചം നൽകുക. പ്രിയ താരത്തിന്റെ രണ്ടു കോർണിയയുടെ വിവിധ പാളികൾ ആണ് കാഴ്ച തകരാർ സംഭവിച്ച നാല്

രോഗികൾക്ക് നല്കിയത്. നാരായണ നേത്രാലയ ആശുപത്രിയിലെ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോക്ടർ ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചത്. ഒക്ടോബർ 29നായിരുന്നു 46കാരനായ പുനിതിന്റെ വിയോഗം. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു അദ്ദേഹത്തെ. എന്നാൽ ആശുപത്രിയിലേക്കുള്ള

യാത്രാമധ്യേ തന്നെ അദ്ദേഹം മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. പുനിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മരണത്തിനു മുൻപേ തന്നെ അദ്ദേഹം പറഞ്ഞിരുന്നത് അനുസരിച്ചാണ് കുടുംബാംഗങ്ങൾ അതിനു തയ്യാറായത്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ വരുന്ന വാർത്തയും ബോളിവുഡിനെ ആകെ ഒരു ഉലച്ചിരിക്കുകയാണ്. കന്നട സിനിമയിലെ ഇതിഹാസ നടനായ രാജ്കുമാറിന്റെ മകനായ പുനിത് അച്ഛന്റെ പേരിൽ അറിയപ്പെടാതെ തന്റെ സ്വന്തം കഴിവിൽ സിനിമാ മേഖലയിൽ തിളങ്ങാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.