നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു.. ഏറെ പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിന് പിന്നാലെ അച്ഛന്റെ വേർപാടും രണ്ടു മണിക്കൂറുകളുടെ വ്യത്യാസം, രണ്ടുപേരെയും വേർപിരിഞ്ഞു.. കണ്ണീരോടെ താരം.!!

മലയാളസിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് നടി ദിവ്യ ഉണ്ണി. അഭിനയത്തോടൊപ്പം നൃത്തവും തന്റെ പ്രൊഫഷനാക്കിയ ദിവ്യ ഉണ്ണി മലയാളത്തിൽ ഒട്ടേറെ ആരാധകരെയും സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർ സോഷ്യൽ മീഡിയ പേജിലും മറ്റുമൊക്കെ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ ദിവ്യ ഉണ്ണിയുടെ

അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചുവെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദിവ്യയുടെ കലാജീവിതത്തിന് വൻപിന്തുണ നൽകിയ ആളായിരുന്നു അച്ഛൻ. അച്ഛനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും താരം മനസുതുറന്നിട്ടുമുണ്ട്. ഹൃദയാഘാതമായിരുന്നു മരണകാരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ല. ദിവ്യ ഉണ്ണിക്ക് പുറമെ വിദ്യ ഉണ്ണി എന്നൊരു മകൾ കൂടിയുണ്ട്. കഴിഞ്ഞ ദിവസം ദിവ്യ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ താരത്തിന്റെ

ഗുരുവായിരുന്ന കലാമണ്ഡലം ഗോപിനാഥിന്റെ വിയോഗവർത്തയായിരുന്നു ഇടം പിടിച്ചത്. അതിനുപിന്നാലെ ഇപ്പോൾ അച്ഛന്റെ വേർപാടും ദിവ്യയെ തളർത്തുകയാണ്. പേരന്റ്സ് ഡേയിൽ അച്ഛനും അമ്മക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ദിവ്യ പങ്കുവെച്ചിരുന്നു. എപ്പോഴും തന്നെ വിശ്വസിക്കുകയും സ്വപ്നങ്ങളെ പിന്തുടരാൻ പഠിപ്പിക്കുകയും ചെയ്ത സൂപ്പർ ഹീറോകൾ എന്നായിരുന്നു മാതാപിതാക്കളെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഫാദേഴ്‌സ് ഡേയിൽ ദിവ്യ പങ്കുവെച്ച കുറിപ്പും അച്ഛനോടുള്ള

താരത്തിന്റെ അടുപ്പം വ്യകതമാക്കുന്നുണ്ട്. ഒരാളുടെ പിതാവ് സന്തുഷ്ടനാണെകിൽ എല്ലാ ദേവതകളും സന്തുഷ്ടരായിരിക്കും എന്നാണ് ദിവ്യ കുറിച്ചത്. ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച ദിവ്യ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട്. ഗുരുവിനു പിന്നാലെ അച്ഛനെയും നഷ്ടപ്പെട്ട താരത്തിന് ഇപ്പോഴുള്ള വേദനകളെ മറികടക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.