നടന്‍ ഷാജു ഭാര്യ ചാന്ദ്‌നിക്ക് നല്‍കിയ സര്‍പ്രൈസ് കണ്ടോ.? കണ്ണുതുടച്ച് നടി.!! വീഡിയോ വൈറല്‍.!! [വീഡിയോ]

മലയാള സിനിമയിലൂടെയും സീരീയലിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടന്‍ ഷാജു ശ്രീധര്‍. മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടൻ ഷാജു ശ്രീധറിന്റെത്. മലയാളത്തിന്റെ പ്രിയ അഭിനേത്രിയായ ചാന്ദ്‌നിയാണ് ഷാജുവിന്റെ ജീവിത പങ്കാളി.

ചാന്ദ്‌നിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ ചാന്ദിനിക്കായി മക്കളും ഷാജുവും സര്‍പ്രൈസ് സമ്മാനം ഒരുക്കിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപ്രതീക്ഷിതമായി ലഭിച്ച സര്‍പ്രൈസ് കണ്ട് സന്തോഷം കൊണ്ട ചാന്ദ്നിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം.

ജൻമദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്നി കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്നതിന്റെ വിഡിയോയും, ‘എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിനു മുൻപിൽ തോൽക്കുന്നതാണെനിക്കിഷ്ടം… എന്റെ സുനിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാജു കുറിച്ചത്.

തന്റെ മക്കള്‍ക്കൊപ്പമുളള ഷാജുവിന്റെ ടിക്ടോക് വീഡിയോകള്‍ ഏറെ വൈറലായിരുന്നു. അച്ഛന്റെയും അമ്മയുടെയും അഭിനയപാരമ്പര്യം കിട്ടിയിട്ടുളളവരാണ് രണ്ടു മക്കളും. നന്ദന, നീലാഞ്ജന എന്നിവരാണ് താരത്തിന്റെ മക്കള്‍.