ഇതിലും വലിയ പണി മുടിയന് കിട്ടാനില്ല.. മുടിയൻ ശിവാനി ആയിട്ടും ശിവാനി മുടിയൻ ആയിട്ടും ഒരു ദിവസം.!! വൈറൽ [വീഡിയോ]

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ കഥാപാത്രങ്ങളെ സ്വന്തം വീട്ടുകാരെന്നോണമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഉപ്പും മുളകും ടിവി പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരങ്ങളായ റിഷി എസ് കുമാറും ശിവാനി മേനോനും.

ബാലുവും നീലുവും മുടിയനും ലച്ചുവും ശിവാനിയും കേശുവും പാറുക്കുട്ടിയുമടക്കമുള്ള കുടുംബത്തെ അത്രത്തോളമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കുടുംബപ്രേക്ഷകരും യുവജനങ്ങളുമൊക്കെ ഏറ്റെടുത്തിട്ടുള്ള ഉപ്പും മുളകും സീരിയലിൽ വിഷ്ണു എന്ന മുടിയനായി റിഷി എത്തുമ്പോള്‍ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രമായാണ് ശിവാനി എത്തുന്നത്.

ഇവർ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുടിയൻ ശിവാനി ആയിട്ടും ശിവാനി മുടിയൻ ആയിട്ടും ഉള്ള ഒരു ദിവസത്തെ വീഡിയോ ആണ് റിഷി പങ്കുവെച്ചിരിക്കുന്നത്. തുടർന്നുണ്ടായ രസകരമായ സംഭവങ്ങളാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.