മുടി മുട്ടോളം വളരാൻ ഇനി ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.!!!

സ്ത്രീകളുടെ സൗന്ദര്യത്തിൽ മുടിയഴകിനു നിർണയിക്കാനാവാത്ത സ്ഥാനം ഉണ്ട്. മിക്ക സ്ത്രീകളുടെയും സ്വപ്നമാണ് ആരോഗ്യമുള്ള തലമുടി. ഒരുപാടു എണ്ണകളും മരുന്നുകളും ടിപ്പുകളും മാറി മാറി പരീക്ഷിച്ചിട്ടും നല്ല മുടിയഴക് സ്വന്തമാക്കാൻ കഴിയാതെ നിരാശപെടുന്നവരാണ് അധികവും.

അത്തരത്തിൽ വിഷമിക്കുന്നവർക്ക് ആശ്വാസമാണ് ഇനി പറയുന്നത്. നിത്യ ജീവിതത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളുണ്ട്. അവ വേണ്ട വിധത്തിൽ ചെയ്താൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി മുടിയുടെ വളർച്ച രണ്ടിരട്ടി ആയി വർധിപ്പിക്കാൻ സാധിക്കും. അതിനായി 5 കാര്യങ്ങൾ ഇതാ..

രാത്രിയിൽ കിടക്കുന്നതിനു മുൻപ് തന്നെ മുടിയിലെ കുരുക്കുകൾ എല്ലാം കൈകൊണ്ടു നീക്കം ചെയ്തതിനു ശേഷം ചീർപ്പുപയോഗിച്ചു ചീകി കൊടുക്കാം. അത് പോലെ കൈകൊണ്ട് മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് മൂലം തലയിലെ ബ്ലഡ് സർക്കുലേഷൻ കൂട്ടാനും അത് വഴി മുടി വളരാനും കാരണമാകുന്നു.

കിടക്കുമ്പോൾ അധികം ഇറുക്കാതെ കെട്ടിവെക്കാം. ഇത് മുടി കൊഴിച്ചിൽ കുറക്കാൻ കാരണമാകുന്നുണ്ട്.
വലിയ കനമുള്ള ടവൽ ഉപയോഗിച്ചു മുടി തോർത്തുന്നത് ഒഴിവാക്കുക. പകരം കനം കുറഞ്ഞ കോട്ടൺ തുണികൾ ഉപയോഗിക്കാം. അതിനോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും, പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്താൽ നിരാശ പെടേണ്ടി വരില്ല. ഫലം കാണും തീർച്ച … Credit: chatteem kalom