ഫ്രൈ പാനിൽ ഓവനില്ലാതെ ഒരു മിനി പാൻ പിസ്സ 😋😋 അടിപൊളി ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌

ഫ്രൈ പാനിൽ ഓവനില്ലാതെ ഒരു മിനി പാൻ പിസ്സ 😋😋 അടിപൊളി ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ :

 • മൈദ – 2 കപ്പ്
 • ഈസ്റ്റ് – 3/4 ടേബിൾസ്പൂൺ
 • ഓയിൽ – 1 ടീസ്പൂണ്
 • പഞ്ചസാര – 1 ടേബിൾസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • ചിക്കൻ -250 ഗ്രാം
 • ക്യാപ്സികം – 1 ന്റെ പകുതി
 • മൊസരെല്ലാ ചീസ് – 200 ഗ്രാം
 • ഒലീവ് – 4-5 എണ്ണം
 • മുളകുപൊടി – 1/2 ടീസ്പൂണ്
 • കുരുമുളകുപൊടി – 3/4 ടീസ്പൂണ്
 • കശ്മീരീമുളകുപൊടി – 1 ടീസ്പൂണ്
 • ഉപ്പ് -ആവശ്യത്തിന്
 • ടൊമാറ്റോ സോസ്സ് – 4 ടേബിൾസ്പൂൺ
 • ഒറിഗാനോ – 1 ടീസ്പൂണ്
 • ചതച്ച മുളക് – 1 ടീസ്പൂണ്

തയാറാകുന്നവിധം :

ഒരു പാത്രത്തിൽ മൈദയും, ഉപ്പും, പഞ്ചസാരയും ഈസ്റ്റും, ഓയിലും ഒന്ന് യോജിപ്പിച്ചതിന് ശേഷം കുറച്ച് വെളളം ഉപയോഗിച്ച് കുഴച്ച് എടുക്കണം. ശേഷം ഇത് പൊങ്ങിവരാൻ ഒരു മണിക്കൂർ മാറ്റി വയ്ക്കാം. മാവു പൊങ്ങുന്ന സമയത്ത് ചിക്കനിൽ മസാല ചേർത്തതിന് ശേഷം വറുത്തെടുക്കാം. ഇനി പിസയുടെ മാവ് പരത്തിയെടുക്കാം. പരത്തിയെടുത്ത മാവ് ഒരു പാനിൽ വേവിക്കാം. ഇതിൽ തക്കാളി സോസ്സും, പിന്നെ ചിക്കനും, ചീസ്സും വയ്ക്കാം. ഇത് ചെറുതീയിൽ ഒരു 5 മിനിറ്റ് വേവിക്കണം. നല്ല രുചിയുള്ള പാൻ പിസ്സ തയാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus