മയോണൈസ് ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. !!

മിക്ക ആളുകൾക്കും വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് മയോണൈസ്. പലരും റസ്റ്റോറന്റിൽ വച്ചാണ് ഇത് കഴിച്ചിട്ടുണ്ടാവുക. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് മയോണൈസ്. കോഴിമുട്ട, ഓയിൽ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കുന്ന വീഡിയോ ആണിവിടെ കൊടുത്തിട്ടുള്ളത്.


ആവശ്യമായ സാധനങ്ങൾ:


കോഴിമുട്ട റൂം ടെംപറേച്ചറിൽ സൂക്ഷിക്കുക. മിക്‌സിയുടെ ചെറിയ ജാറിൽ മുട്ടയുടെ വെള്ള കരു, ഉപ്പ് അല്പം പഞ്ചസാര, വെളുത്തുള്ള കുരുമുളക് പൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. അതിലേയ്ക്ക് കാൽ കപ്പ് ഓയിൽ ചേർത്ത് ഒരിക്കൽ കൂടി നന്നായി അടിക്കുക. വീണ്ടും കാൽ കപ്പ് ഓയിൽ കൂടി ചേർത്ത് വീണ്ടും അത് കട്ടിയായി വരുന്നത് വരെ അടിക്കുക. സ്വാദിഷ്ഠമായ മയോണൈസ് റെഡി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.