ഗുണം മാത്രമല്ല മാതളനാരങ്ങ ചിലപ്പോൾ വില്ലനുമാവാം.. മാതള നാരങ്ങ കഴിച്ചാലുള്ള ഗുണവും ദോഷവും.

ചുവന്ന് തുടുത്ത് ചെറുമണികളായി കിടക്കുന്ന മാതളനാരങ്ങ പലർക്കും വളരെ ഇഷ്ടമുള്ള ഒന്നാണല്ലെ!!! ആരോഗ്യവും ആയുസ്സവും വർദ്ധിക്കാനും, ചെറുപ്പമായിരിക്കാനും ഇത് സഹായിക്കും. നിരവധി ആന്റി ഓക്‌സിഡന്റസ് അടങ്ങിയിട്ടുള്ള പഴമാണിത്. നിരവധി രോഗങ്ങൾ ശമിക്കാനുള്ള ഉത്തമ ഔഷധം കൂടിയാണ് മാതള നാരങ്ങ. ശരീരത്തിൽ രക്തതത്തിന്റെ അളവ് കൂട്ടാനും മറ്റും മാതളനാരങ്ങ സഹായിക്കും.

ഗുണങ്ങൾ പോലെതന്നെ ചില ദോഷവശങ്ങളും മാതള നാരങ്ങയ്ക്കുണ്ട്. സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർക്ക് മാതളനാരഞ്ഞ ജ്യൂസ് ഒരു വില്ലനാവാൻ സാധ്യതയുണ്ട്. സ്ഥരമായി മരുന്ന് കഴിക്കുന്നവർ മാതളനാരങ്ങ ജ്യൂസ് കഴിച്ചാൽ ഇത് കഴിക്കുന്ന മരുന്നിന്റെ ഗുണം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്.

പ്രമേഹമുള്ളവർക്കും ഉപദ്രവകാരിയാണിവൻ. മാതളനാരങ്ങയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ് മാത്രമല്ല പലരും ജ്യൂസ് ഉണ്ടാക്കുമ്പോൾ ഇതിൽ വീണ്ടും പഞ്ചസാര ചേർക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രമേഹ രോഗികൾ ഇത്തരത്തിൽ മാതളനാരങ്ങ ഉപയോഗിക്കുന്നത് അപകടം ഉണ്ടാക്കാൻ സാധ്യതുണ്ട്. കലോറി കൂടതലുള്ള പഴമായതിനാൽ പഴങ്ങൾ മാത്രം കഴിച്ച് ഡയറ്റ് ചെയ്യാൻ തീരുമാനിച്ചവർക്ക് മാതളനാരങ്ങ ബുദ്ധിമുട്ട് ഉണ്ടാക്കും.

മാതളനാരങ്ങ ജ്യൂസ് ചിലർക്ക് ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ചിലർക്ക് ശരീരത്തിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാക്കാൻ മാതളനാരങ്ങ കാരണമായേക്കും. ശരീരത്തിലെ രാസപ്രവർത്തനങ്ങൾക്ക് മാതളനാരങ്ങ ജ്യൂസ് ഒരു വില്ലൻ ആകാറുണ്ട്. ഗുണത്തിനോടോപ്പം ചില ദൂഷ്യവശങ്ങളും മാതളനാരങ്ങയ്ക്കുണ്ട്. Credit: Health and Wellness TV