കാര്യം നിസ്സാരത്തിലെ സത്യഭാമ ഇപ്പോൾ ആരാധകരെ ഞെട്ടിക്കാൻ പുതിയ മെയ്‌ക്കോവറുമായി രംഗത്ത്.!!

വില്ലേജ് ഓഫീസർ മോഹനകൃഷ്ണനേയും ഭാര്യ സത്യഭാമ വക്കീലിനേയും പരിചയമുള്ള പ്രേക്ഷകർ കുറവായിരിക്കുമല്ലേ. നീണ്ടതലമുടിയും ശാലീന സൗന്ദര്യവുമുള്ള സത്യഭാമ വക്കീലായി വന്ന അനു ജോസഫ് തന്റെ പുതിയ രൂപമാറ്റം കൊണ്ട് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മോഡേൺ ഡ്രസ്സുകളിൽ ബൈക്കിൽ ഇരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിക്കുന്ന ചിത്രം സാഹസികതയല്ല മറിച്ച് അത് തന്റെ ജീവിതമാണെന്ന് അവർ കുറിച്ചു.

ടി.വി ചന്ദ്രൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് അനു ജോസഫ് അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. വാഹിദ എന്നായിരുന്നു ചിത്രത്തിൽ അനുവിന്റെ കഥാപാത്രം.

നിരവധി സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ അനു ജോസഫ് കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. ഇപ്പോൾ അനുവിന്റെ പുതിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള അനുവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.