തേനൂറും മാങ്കോസ്റ്റിൻ… മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത് .!!!

പഴങ്ങളുടെ റാണിയെന്നറിയപ്പെടുന്ന മാങ്കോസ്റ്റിന് കേരളത്തില്‍ പ്രിയമേറി വരികയാണ്‌…… ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴവര്‍ഗമാണ് മാങ്കോസ്റ്റിന്‍. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഈ പഴത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം.

ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടേയും നിരോക്‌സീകാരകങ്ങളുടേയും പോഷകക്കലവറ തന്നെയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. വിത്തുമുഖേനയാണ് പ്രധാനമായും തൈകള്‍ മുളപ്പിക്കുന്നത്. മാങ്കോസ്റ്റിന്‍ കഴിക്കുന്നത് ഹൃദയത്തിന്റെ സംരക്ഷണത്തിന് ഉത്തമമാണ്.

മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ പെട്ടെന്നുതന്നെ രക്തത്തിലലിയുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും പ്രിയങ്കരമാണ്. അങ്ങനെ കുടുംബത്തിലുള്ളവരുടെ ആരോഗ്യപരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റിന്‍ തീര്‍ച്ചയായും ഗുണകരമാകും.

പരാഗണവും അതിനോടനുബന്ധിച്ചുള്ള ബീജസങ്കലനവും വഴിയല്ലാതെ വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തിന്റെ തനിപ്പകര്‍പ്പുകളാണ്. ഒരുകായയില്‍ അങ്കുരണശേഷിയുള്ള ഒന്നോ രണ്ടോ വിത്തുകള കാണാറുള്ളു. ബീജസങ്കലനം വഴിയല്ല വിത്തുണ്ടാകുന്നത്. ചെടികള്‍ കായ്ച്ചു തുടങ്ങുവാന്‍ 15 വര്‍ഷം വരെ സമയമെടുക്കും. credit : Krishi Lokam