മല്ലിയില കേടുവരാതെ ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാം ഇങ്ങനെ ചെയ്താൽ.!! 👌👌

പലതരം കറികള്‍ക്കും അത്യാവശ്യമായ ഒരു ഇലയാണ് മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ്. മിക്ക കറികൾക്കും നമ്മൾ മല്ലിയില ഉപയോ​ഗിക്കാറുണ്ട്…

കടകളിൽ നിന്നും വാങ്ങുന്ന മല്ലിയില കേടു കൂടാതെ കുറെ കാലം നമുക്ക് സൂക്ഷിച്ചു വെക്കാൻ സാധിക്കും. അതിനു ഇങ്ങനെ ചെയ്താൽ മതി. മല്ലിയിലയുടെ വേര് മുറിച്ചു കളഞ്ഞു കേടായ ഇലകൾ എല്ലാം പൊട്ടിച്ചു കളയാം. എന്നിട്ടു മൂന്ന് നാലു തവണ നല്ല വെള്ളത്തിൽ കഴുകി എടുക്കാം. ശേഷം ഇലകൾ നന്നായി ഉണങ്ങാൻ വെക്കാം.

താഴെ ഒരു ന്യൂസ്‌പേപ്പർ വിരിച്ചിട്ടു കഴുകിയുണങ്ങിയ മല്ലിയില പരത്തി ഇട്ടു കൊടുക്കാം. നന്നായി ഉണങ്ങി വന്നതിനു ശേഷം ഇലകൾ അരിയാനായി കൈകളിൽ ക്രമീകരിച്ചു പിടിക്കാം. എന്നിട്ടു തണ്ടുകളുടെ വലിയ ഭാഗം മുറിച്ചു മാറ്റിവെക്കാം. ഇത് സാമ്പാറിനോ രസത്തിനോ ഒക്കെ ഉപയോഗിക്കാം.

ഇനി ഇലകളുടെ ഭാഗം ചെറുതാക്കി അരിഞ്ഞെടുക്കാം. ഇത് പാത്രത്തിൽ അടച്ചു വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാത്രത്തിലെ അടപ്പിനുള്ളിൽ ഒരു ന്യൂസ് പേപ്പർ മടക്കി അത് കൂടി വെച്ച് കൊടുക്കണം. ഉള്ളിൽ ഈർപ്പത്തെ വലിച്ചെടുക്കാൻ ഇത് മൂലം സഹായിക്കും. ഇങ്ങനെ രണ്ടാഴ്ചത്തോളം മല്ലിയില കേടുവരാതെ സൂക്ഷിക്കാം. പരീക്ഷിച്ചു നോക്കൂ….. Credit: Akkus Cooking