മലബാർ സ്റ്റൈൽ നൈസ് പത്തിരി. ചൂട് ചിക്കനൊപ്പം കിടുവാണ് 👌👌

അടുക്കള ജോലികൾ മുഴുവനും ചെയ്യുന്ന പല വീട്ടമ്മമാരുടെയും പരാതിയാണ് എത്ര ശ്രമിച്ചിട്ടും നൈസ് പത്തിരി നന്നായി ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ല എന്നത്. എന്നാൽ ഈ രീതി ഉപയോഗിച്ചാൽ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ സാധിക്കും. നല്ല ചിക്കൻ കറിക്കൊപ്പം ഈ നൈസ് പത്തിരിയും നല്ല കോമ്പിനേഷൻ ആണ്.

അളവുകൾ എല്ലാം കൃത്യമായി എടുക്കാൻ ശ്രദ്ധിക്കണo. ഒരു കപ്പു പത്തിരിപ്പൊടിക്ക് ഒന്നേ കാൽ കപ്പു വെള്ളം അൽപ്പം ഉപ്പു കൂടി ചേർത്ത് അടുപ്പത്തു വെക്കണം. തിളച്ചു വരുമ്പോൾ തീ കുറച്ചു പത്തിരിപ്പൊടി ചേർത്ത് കൊടുക്കാം എല്ലാം ഭാഗവും നന്നയി മിക്സ് ആവണം. ശേഷം 10 മിനിറ്റ് മൂടി മാറ്റിവെക്കാം.

രണ്ടു കയ്യും ഉപയോഗിച്ചു അൽപ്പം വെള്ളം തൊട്ടു കൊടുത്തു നന്നായി കുഴച്ചെടുക്കണം. കയ്യിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടി പൊടിയുടെ മുകളിൽ തേച്ചു കൊടുക്കാം. ശേഷം ചെറിയ ഉരുളകളാക്കി വെക്കാം. അവ ഓരോന്നായി പ്രസ്സിൽ പരത്തിയെടുക്കാം. സെഷൻ പാനിൽ ചുട്ടെടുക്കാം. അടിപൊളി നൈസ് പത്തിരി റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cook With Sabi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.