ഒന്നും പറയാനില്ല… സമ്മതിച്ചു… വീഡിയോ വൈറലാകുന്നു… ഞെട്ടിച്ച ഡ്രൈവർ.!! [വീഡിയോ]
കാർ പാർക്കു ചെയ്യാൻ സ്ഥലമില്ലാതെ അലയാത്തവർ വളരെ കുറവായിരിക്കും. പാർക്കിങ് സ്പേസ് കിട്ടാതെ വാഹനം റോഡരികില്‍ ഇട്ടിട്ടുപോകുന്നവരും വിരളമല്ല. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് അതിശയിപ്പിക്കുന്ന ഒരു പാർക്കിംഗ് ആണ്.
ഒരു വാഹനത്തിന് കഷ്ടിച്ച് പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ സ്ലാബിന് മുകളില്‍ ഒരു ഇന്നോവ കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരാണ് കാര്‍ ഇങ്ങനെ പാര്‍ക്ക് ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഒടുവില്‍ ആ വാഹനം ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. ഇനി വാഹനം എടുക്കണമെങ്കില്‍ ക്രെയിന്‍ വേണ്ടിവരുമല്ലോ, ഈ വാഹനം ഇങ്ങനെ പാര്‍ക്ക് ചെയ്ത ഡ്രൈവറെ സമ്മതിക്കണം എന്നൊക്കെയായിരുന്നു ചിത്രത്തിന് അടിയില്‍ വന്ന കമന്റുകള്‍.
ഈ കാർ ഇങ്ങനെ പാർക്ക് ചെയ്ത മഹാനെ കിട്ടി. മാഹി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടി പേരിയ പ്ലാമ്പറമ്പില്‍ പി.ജെ ബിജുവാണ് ആ അസാമാന്യ ഡ്രൈവിങ് കാഴ്ച വച്ച പ്രതിഭ.