ഇത് കുംകിയിലെ നായിക തന്നെയോ.. കിടിലന്‍ മേക്കോവറിൽ തിളങ്ങി തെന്നിന്ത്യൻ നായിക ലക്ഷ്മി മേനോൻ.!! അമ്പരന്ന് ആരാധകർ.!!

തമിഴ് ചലച്ചിത്ര മേഖലയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, കുംകി, വേതാളം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമകളിൽ തന്റേതായൊരു ഇടം പിടിച്ച മലയാളി കൂടിയായ ലക്ഷ്മി മേനോൻ കഴിഞ്ഞ കുറച്ചു വർഷത്തോളമായി അഭിനയരം​ഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

തമിഴിൽ ചുരുങ്ങിയ കാലം കൊണ്ട് മുൻനിരനായികമാരിലൊരാളായ നടിയാണ് ലക്ഷ്മി മേനോൻ. നിരവധി ഹിറ്റ് സിനിമകളിൽ നായകയായി വന്ന അവർ ഇടയ്ക്ക് അവതാരം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി മലയാളത്തിലും വേഷമിട്ടിട്ടുണ്ട്.

കുംകിയിലേയും അജിത്തിന്റെ ഹിറ്റ് ചിത്രമായ വേതാളത്തിലെ അജിത്തിന്റെ സഹോദരി വേഷവും ഇന്നും അവരുടെ പ്രേക്ഷകർ മനസിൽ കൊണ്ടു നടക്കുന്ന വേഷങ്ങളിൽ ചിലത്. ലക്ഷ്മി മേനോന്റെ ഏററവും പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കിടിലന്‍ മേക്കോവറിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. നാടൻ ലുക്കിൽനിന്നും വ്യത്യസ്തമായി മാറിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. Rizwan ആണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അഭിനയത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരം ഒരു നർത്തകി കൂടിയാണ്. ലക്ഷ്മിമേനോൻ മികച്ച ഒരു ഭരതനാട്യം നർത്തകിയാണ്. കൂടാതെ നല്ലൊരു ഗായികയും കൂടിയാണ് ലക്ഷ്മി മേനോൻ. 2011 ൽ വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ഒരു സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം.

തുടർന്ന് അലി അക്ബർ സംവിധാനം ചെയ്ത ഐഡിയൽ കപ്പിളിൽ വിനീതിനോടൊപ്പം പ്രധാനവേഷത്തിൽ അഭിനയിച്ചു. മലയാളസിനിമയിൽ തുടക്കം കുറച്ചതിനുശേഷം ഒരു മാഗസിനിൽ ലക്ഷ്മിയുടെ ഒരു കവർ ചിത്രം കണ്ടീട്ടാണ് തമിഴിലെ സംവിധായകനായ പ്രഭു സോളമൻ തന്റെ ചിത്രമായ കുംകി- യിൽ വിക്രം പ്രഭുവിന്റെ നായികയായി ലക്ഷ്മിയെ അഭിനയിപ്പിയ്ക്കുന്നത്.