കമ്പി ഇടാതെ തന്നെ പല്ലുകൾ നേരെയാക്കാ൦.!! സൗന്ദര്യം വീണ്ടെടുക്കാം 😊😊

സൗന്ദര്യ സംരക്ഷകരെ സംബന്ധിച്ചിടത്തോളം വരിയും നിരയും തെറ്റിയ പല്ലുകൾ എപ്പോഴും ആശങ്കയും അതില്പരം തെല്ലൊരു നാണക്കേടും കൂടിയാണ്. ഇത്തരം സാഹചര്യത്തിൽ പലരും മിക്കപ്പോഴും പല്ലുകെട്ടുക എന്ന രീതിയെ തന്നെ ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ വളർച്ച വളരെ വേഗത്തിലാകുന്ന സാഹചര്യത്തിൽ ഇതല്ലാതെ മറ്റെന്തെങ്കിലും മാര്ഗങ്ങളുണ്ടോ പല്ലുകൾ സൗന്ദര്യത്തിനുതകും വിധം ക്രമീകരിക്കാൻ എന്നതിനുള്ള തിരച്ചിലിലായി യുവ ജനത. അത് കണ്ടെത്തുകയും ചെയ്തു.

സിമ്പിൾ ആയി ചെയ്യാവുന്ന ട്രീറ്റ്‌മെന്റാണ് “അലൈനസ്”. മാർക്കറ്റിൽ നിലവിലുള്ള ഏറ്റവും പുതിയ ടെക്നോളജിയാണ് ഇത്. 3D പ്രിന്റിങ് ആണ് ഉപയോഗിക്കുന്നത്. ഈ രീതി എല്ലാവർക്കും യോചിക്കണമെന്നില്ല. അലൈനസ് ഉപയോഗിക്കുമ്പോൾ മറ്റൊരാൾക്ക് കാണാൻ പോലും സാധിക്കില്ല.
ഇത് തികച്ചും ട്രാൻസ്പെരന്റ് ആണ്. കമ്പി ഇടുമ്പോൾ മുറിയുന്ന പോലെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ല.

എന്ത് ഭക്ഷണം വേണമെങ്കിലും കഴിക്കാം. സ്വന്തമായി തന്നെ ഊരിവെക്കാനും ഉപയോഗിക്കാനും സാധിക്കും. കമ്പി ഇട്ടു മുറുക്കുന്നതിന്റെ വേദന പോലെ യാതൊരു വേദനയും ഇല്ല എന്നതും യുവജനങ്ങൾക്കിടയിൽ ഈ രീതി ആകര്ഷിക്കപ്പെടാൻ കാരണമാകുന്നു. credit : L bug media