കാലിലെ ആണി രോഗം ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളില്‍ മാത്രം.!!

പലതരം ത്വക്ക് രോഗങ്ങളിൽ ബാധകളിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള രോഗങ്ങളിൽ ഒന്നാണ് ആണിരോഗം. കാലിൽ മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്തും വരാൻ സാധ്യതയുള്ള രോഗമാണ് ആണി രോഗം. എന്നാൽ പ്രധാനമായും ഇത് കാലിനടിയിലാണ് കാണപ്പെടുന്നത്. അപൂർവമായി കൈകളിലും ആണിരോഗ ബാധ ഉണ്ടാവാൻ സാധ്യതയുണ്ട്. രണ്ട് തരത്തിലുള്ള ആണിരോഗബാധയാണ് പൊതുവേ കാണപ്പെടുന്നത്. കാലിനടിയിൽ അരിമ്പാറ പോലെ വളർന്ന് അതിന്റെ ഒരു ഭാഗം കാലിനടിയിലും മറ്റൊരു ഭാഗം കാലിനുള്ളിലേയ്ക്കും വളരുന്ന തരത്തിലുള്ള അരിമ്പാറയാണ് പൊതുവേ കേരളത്തിലെ രോഗികൾക്ക് കണ്ടു വരുന്നത്.

രണ്ടാമതായികണ്ടുവരുന്നത് കാലിന്റെ അടിയിലെ ത്വക്ക് വളരെ കട്ടികൂടി ഉരുണ്ടിരിക്കുന്നതരം ആണിരോഗമാണ്. ഇത് രണ്ടും വളരെ വേദന ഉണ്ടാക്കുന്നതാണ്. ചെരിപ്പിടാതെ നടക്കുമ്പോഴോ, എന്തെങ്കിലും കൂർത്ത വസ്തുക്കൾ കാലിൽ തറച്ചാലോ ആണിപോലെ തുറിച്ചുണ്ടാവുന്ന മാംസവളർച്ച ക്രമേണ കട്ടിയുള്ളതായി തീരുന്നു ഇത് ക്രമേണ അവിടെ ഇരുന്ന് ആണിപോലെ കട്ടി കൂടി വരുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള മുഴയുള്ള ഭാഗത്തെതൊലി ആമയുടെ പുറന്തോടിന് സമാനമായി കട്ടിയുള്ളതായിത്തീരുന്നു.

വളരെയധികം ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാവുന്ന ഒന്നാണ് ആണിരോഗം. അതിനായി ചെയ്യേണ്ടത് ഇവയാണ്.
കഞ്ഞിവെള്ളത്തിൽ ഇന്തുപ്പ് ചേർത്ത് രണ്ടാഴ്ചയോളം ലേപനം ചെയ്യുന്നതും, കശുവണ്ടിയുടെ കറ കടുകെണ്ണയിൽ കലർത്തി ആണിയുള്ള ഭാഗത്ത് തേയ്ക്കുന്നതും ആണിരോഗം മാറാൻ ഉത്തമമാണ്. അതുപോലെ എരുക്കിൻ പാൽ തേച്ചു പിടിപ്പിക്കുന്നതും ആണിരോഗത്തിന് പ്രതിവിധിയാണ്. ഗുൽഗുലതിക്തകഗൃദം ദീർഘകാലം സേവിയ്ക്കുന്നതും ആണിരോഗത്തിന് ശമനമുണ്ടാക്കും.

ദീർഘനാൾ പഴക്കം ചെന്ന ആണിരോഗം മാറ്റിയെടുക്കാൻ ചിലരിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. അത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയയോ ക്ഷാര ചികിത്സയോ ആവശ്യമായി വന്നേക്കാം. ആയുർവേദ ചികിത്സ നടത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് പഥ്യം. പുകയില, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കേണ്ടത് ആണിരോഗ ചികിത്സയ്ക്ക് അത്യാവശ്യമാണ്.