മോൻറെ വയറു നിറയുമ്പോൾ അമ്മയ്ക്ക് സന്തോഷം 😍🔥 സ്വന്തം മകന് സ്കൂളിൽ കൊടുത്തുവിടാൻ തയ്യാറാക്കിയ ഭക്ഷണം നടന് നൽകി ഒരമ്മ 🔥🔥

മനസിന് കുളിർമയേകുന്ന ചില സ്നേഹബന്ധങ്ങളുണ്ട്. മുൻകാലപരിചയമോ കൊടുക്കൽ വാങ്ങലുകളുടെ പിൻബലമോ ഒന്നുമില്ലെങ്കിലും അത്തരം ബന്ധങ്ങൾ സുദൃഢമായി നിലനിൽക്കും. അത്തരമൊരു സ്‌നേഹബന്ധത്തിന്റെ അനുഭവകഥ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ. ജനപ്രിയനടന്മാരുടെ ലിസ്റ്റിൽ എന്നും നിറഞ്ഞുനിൽക്കാറുള്ള ജയസൂര്യ യഥാർത്ഥജീവിതത്തിൽ മറ്റുളവരുടെ സ്‌നേഹഭാജനങ്ങൾ

ഏറ്റുവാങ്ങാൻ എന്നും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ്. വാഗമൺ യാത്രയുമായി ബന്ധപ്പെട്ട ഒരു ഓർമ്മയാണ് ജയസൂര്യ ഇപ്പോൾപങ്കുവെച്ചിരിക്കുന്നത്. ഈ അനുഭവകഥയിലെ നായിക ഒരമ്മയാണ്. യാത്രയ്ക്കിടയിൽ വളരെ ചെറിയൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഊണിനൊപ്പം കൊച്ചുമകനായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക് താരത്തിന് നൽകിയ ആ അമ്മയെ സ്നേഹപൂർവ്വം തന്റെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യ.

ആ കണ്ടുമുട്ടലിന്റെ ചിത്രവും തന്റെ സോഷ്യൽ മീഡിയ പേജിൽ താരം പങ്കുവെച്ചിട്ടുണ്ട്. “ഇവിടത്തെ കുഞ്ഞിന് സ്കൂളിൽ കൊടുത്തുവിടാൻ ഉണ്ടാക്കിയതാ. കൊറച്ച് മോനും കഴിച്ചോ” എന്നാണ് ചിത്രത്തിന് ജയസൂര്യ നൽകിയ ക്യാപ്‌ഷൻ. താരം പങ്കുവെച്ച പോസ്റ്റ് വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ആ അമ്മയുടെ സ്നേഹം നിറഞ്ഞ കരുതലിനും നിഷ്കളങ്കതയ്ക്കും നൂറുമാർക്ക് നൽകുകയാണ് മലയാളികൾ. ഇത്തരം സ്നേഹബന്ധങ്ങൾ ഏറെ ഈ പുതിയ കാലഘട്ടത്തിൽ ഏറെ

പ്രതീക്ഷ നല്കുന്നുവെന്നാണ് ആരാധകർ കമ്മന്റ് ചെയ്യുന്നത്. ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത് ജയസൂര്യയായിരുന്നു. വേറിട്ട അഭിനയശൈലിയാണ് താരത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാക്കുന്നത്. സണ്ണി എന്ന രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ മുഴുനീളം ഒറ്റയ്ക്ക് അഭിനയിച്ച് തകർക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിലും സജീവമായ ജയസൂര്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത് തന്നെ. ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂതർ തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ ജയസൂര്യയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നുണ്ട്.