അപ്പനും മോളും പാട്ട്പാടി താഹാനെ ഉണർത്തി.. ടോവിനോയ്ക്ക് ഭാര്യയുടെ വഴക്കും.!! വീഡിയോ വൈറൽ.!!
ചുരുങ്ങിയ കാലംകൊണ്ടു തന്നെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് ടോവിനോ തോമസ്. മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അദ്ദേഹം.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിശേഷങ്ങളും മകളുടെ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങല്‍ പങ്കുവെയ്ക്കാറുണ്ട്. മൂത്തമകൾ ഇസ്സയോടൊപ്പമുള്ള വീഡിയോ ആണ് ടോവിനോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. സജീവന് അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം.
ടെലിവിഷൻ പ്രീമിയറായി പുറത്തിറക്കിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സാണ് ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി അണിയറയിൽ ഒരുങ്ങുന്നു.