ഇനി എരിവും പുളിയുമായി ഞങ്ങൾ ഒരുമിച്ചുണ്ടാകും 😍🥰 ജൂഹിയുടെ മാനസികാവസ്ഥ വ്യക്തമാക്കി നിഷ സാരംഗ്.!!

ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ജൂഹി രുസ്തഗി മലയാളിപ്രേക്ഷകരുടെ മനം കവർന്നത്. താരം അവതരിപ്പിച്ച ലച്ചു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയായിരുന്നു. ലച്ചുവിന്റെ കല്യാണം കഴിഞ്ഞതോടെ താരം ഉപ്പും മുളകും വിട്ടിരുന്നു. എന്നാൽ ആ സമയത്ത് ലച്ചു തിരിച്ചു വരണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ ആരാധകർ മുറവിളി കൂട്ടിയിരുന്നു. ബാല്യത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ജൂഹിക്ക് അമ്മയായിരുന്നു എല്ലാം.

എന്നാൽ കഴിഞ്ഞയിടെ ജൂഹിയുടെ അമ്മ ഒരു വാഹനാപകടത്തിൽ പെട്ടുമരിച്ചു എന്ന വാർത്ത ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സങ്കടം കടിച്ചമർത്താനാകാതെ ജൂഹി പൊട്ടിക്കരയുന്നത് കണ്ട് ആരാധകർ ഏറെ തളർന്നിരുന്നു. അമ്മയെ നഷ്ടപ്പെട്ട സങ്കടം ജൂഹിക്ക് താങ്ങാനാവുന്നതായിരുന്നില്ല. ഉപ്പും മുളകും അപ്രതീക്ഷിതമായാണ് അവസാനിപ്പിച്ചത്. എന്നാൽ പരമ്പരയിലെ താരങ്ങളെല്ലാം ഒരുമിച്ച എരിവും പുളിയും എന്ന ഷോ ഉപ്പും മുളകും ആരാധകർക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. എന്നാൽ അത് ഒരു

ഓണം സ്പെഷ്യൽ ഷോ മാത്രമായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ തേടിയെത്തുന്ന വാർത്ത എരിവും പുളിയും വീണ്ടും ഒരു തുടർപരമ്പരയായി എത്തുന്നുവെന്നതാണ്. ഉപ്പും മുളകും വഴി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട താരമാണ് നടി നിഷ സാരംഗ്. നിഷയും ജൂഹിയും തമ്മിൽ വലിയൊരു സൗഹൃദം തന്നെയാണ്. ഇപ്പോൾ ജൂഹിയുടെ തിരിച്ചുവരവിനെക്കുറിച്ച് വനിതാ മാഗസിനോട് മനസ് തുറക്കുകയാണ് നിഷ. എല്ലാവരും തമ്മിലുള്ള സ്നേഹം കൂടിയിട്ടേ ഉള്ളൂ.കുട്ടികൾക്കെലാം ഞാൻ അവരുടെ അമ്മ തന്നെയാണ്.

ജൂഹിയുടെ കാര്യം പറയുകയാണെങ്കിൽ അവൾ വിഷമങ്ങൾ തരണം ചെയ്തുവരുകയാണ്. എല്ലാവരുടെയും കൂടിയാകുമ്പോൾ മനസിന് ഒരു ആശ്വാസം ലഭിച്ചേക്കും. അമ്മെയയെക്കുറിച്ച് എപ്പോഴും എന്തെങ്കിലൊമൊക്കെ പറഞ്ഞ് സങ്കടപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ കുറെയൊക്കെ മനസിനെ നിയന്ത്രിക്കാൻ അവൾക്ക് പറ്റുന്നുണ്ട്. നിഷയുടെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. ഉപ്പും മുളകും പരമ്പരയിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു അവതരണരീതിയാകും എരിവും പുളിയും പിന്തുടരുക എന്നും നിഷ വ്യക്തമാക്കുന്നുണ്ട്.

Rate this post