പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 2 ക്രൈംസ്റ്റോറിയല്ല.. മനസ്സുതുറന്ന് ജിത്തു ജോസഫ്.!!

ദൃശ്യം 2 ഒരു ക്രൈം സ്റ്റോറിയല്ലെന്ന് സംവിധായകൻ ജിത്തു ജോസഫ്. ദൃശ്യത്തിന്റെ ക്രൈം സ്വഭാവം ആദ്യഭാഗത്തിൽ തന്നെ അവസാനിച്ചു. അതുകൊണ്ട് തന്നെ ഇനിയുമൊരു ക്രൈം സ്‌റ്റോറിയായാൽ അത് വർക്കൗട്ട് ആവില്ലെന്നുമാണ് ജിത്തു ജോസഫിന്റെ അഭിപ്രായം. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യഭാഗം ഇറങ്ങിയത്. ആദ്യഭാഗം സൂപ്പർ ഹിറ്റായതോടെയാണ് രണ്ടാം ഭാഗത്തിനെ കുറിച്ച് പ്രേക്ഷകർ പ്രതീക്ഷച്ചു തുടങ്ങിയത്.

വളരെ സാധാരണനിലയിൽ ജീവിച്ചു വന്നിരുന്ന ജോർജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും കഥയാണ് ദൃശ്യം സിനിമയുടെ ആദ്യഭാഗം. സസ്‌പെൻസും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞതാണ് ആദ്യഭാഗം.
എന്നാൽ അത്തരമൊരു ക്രൈം സസ്‌പെൻസ് ത്രില്ലർ അല്ല ദൃശ്യം2വെന്നും ജോർജ്ജുകുട്ടിയും കുടുംബവും ഇപ്പോൾ എന്തും ചെയ്യുന്നു എന്നതിനെ ചുറ്റിപ്പറ്റിയായിരിക്കും രണ്ടാം ഭാഗമെന്ന് സംവിധായകൻ സൂചനനൽകി.

പുതിയ ചിത്രത്തിൽ സസ്‌പെൻസിനെക്കാൾ കൂടുതൽ വികാരങ്ങൾക്കും കുടുംബബന്ധങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ആശാശരത്ത് എന്നിവർ ദൃശ്യത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓഗസ്റ്റ് 17ന് കോവിഡ് നിയന്ത്രണങ്ങളോടെ തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കാനിരുന്നിന്ന ദൃശ്യം 2, രോഗവ്യാപനം രൂക്ഷമായതോടെ മാറ്റിവയ്ക്കുകയായാിരുന്നു. കോവിഡ് കാലത്തെ ചിത്രീകരണമായതിനാൽ ചിലസീനുകളിൽ തിരുത്തലുകൾ വേണ്ടി വരുമെന്ന് സമവിധായകൻ നേരത്തെ അറിയിച്ചിരുന്നു. സെപ്തംബർ 14നാണ് ഷൂട്ടിങ് ആരംഭിക്കുക എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.