ദേവിയായി മാറിയ അനുഭവം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.. സന്തോഷം കൊണ്ട് കരഞ്ഞുപോയ ആ നിമിഷത്തെ വിമർശിക്കരുതേ എന്ന് താരം.!!

ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട് താരത്തിന്. തന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകരുമായി സ്ഥിരം പങ്കുവെക്കാറുമുണ്ട് ലക്ഷ്മി. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെ കടന്നുപോയതിനെ

കുറിച്ചാണ് ലക്ഷ്മി തുറന്നുപറയുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലക്ഷ്മിയുടെ ഒരു കുറിപ്പാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ചാണ് ലക്ഷ്മി പറയുന്നത്. കഴിഞ്ഞ നവംബർ 16നായിരുന്നു അത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചേർത്തല കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ലക്ഷ്മിയെ ക്ഷണിച്ചിരുന്നു. ആ ചടങ്ങിന്റെ ഭാഗമായപ്പോൾ, തന്നെ അവിടെ ഭഗവതിയായി പൂജിച്ചപ്പോൾ പലരും തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിന്നുവെന്നും

ആ നിമിഷം അറിയാതെ ഒന്ന് വിതുമ്പിപ്പോയെന്നുമാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം തന്നെയായിരുന്നു അത്. എല്ലാം സത്യത്തിൽ ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾക്ക്‌, എല്ലാവരുടെയും സ്നേഹത്തിനും, മനസ്സു നിറയെ നന്ദി… താരം പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് തന്നെ വൈറലായി.

താരത്തെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെ കമ്മന്റുകൾ പോസ്റ്റിനു താഴെ എത്തുന്നുണ്ട്. പാവങ്ങളെ ഇങ്ങനെ ദേവിയായി പൂജക്കിരുത്തുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അത്രയും അനുഗ്രഹീതമായ നിമിഷം തന്റെ ജീവിതത്തിൽ അവിസ്മരണീയമായ ഒന്നായിരുന്നെന്ന് ലക്ഷ്മി പറയുമ്പോൾ താരത്തിന്റെ ഫാൻസിന് അത് ഏറെ സന്തോഷം നൽകുന്നു. വേറിട്ട അഭിനയശൈലിയാണ് ലക്ഷ്മി നക്ഷത്രയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. യൂടൂബിൽ ലക്ഷ്മിയുടെ വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.