വളരെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാം ഒരു അടിപൊളി ബിരിയാണി 😋😋 ഇനി ചിക്കന്‍ ബിരിയാണി എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം 👌👌

വളരെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാം ഒരു അടിപൊളി ബിരിയാണി  ഇനി ചിക്കന്‍ ബിരിയാണി എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം  കഴുകി വൃത്തിയാക്കിയ 700 gm ചിക്കൻ ഇഷ്ടമുള്ള രീതിയിൽ കട്ട്‌ ചെയ്ത് എടുത്തതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ ചേർത്ത് അതിനോടൊപ്പം, ഒരു ടേബിൾ സ്പൂൺ മുളക് പൊടി, ഒരു ടീസ് പൂൺ മഞ്ഞൾ പൊടി, ഉപ്പും, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നയി മസാല തേച് 10മിനിറ്റ് മാറ്റി വെക്കാം.

ഒരു കുക്കറിൽ 4ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, bayleaf ഇട്ട് അതിലേക്ക് 3സവാള പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് വഴറ്റുക. അതിലേക്ക് 3 തക്കാളി ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നന്നയി വഴണ്ട് വരുമ്പോൾ ഒരു ടീസ് സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്‌പൂൺ മുളക് പൊടി ചേർത്ത് വഴറ്റി ബിരിയാണി മസാല, അര ടീസ്പൂൺ ഗരം മസാല, അര ടീസ് പൂൺ വലിയ ജീരകം പൊടിച്ചത് ചേർത്ത് ഇളക്കുക.

മസാല പുരട്ടിയ ചിക്കൻ ചേർത്ത് ഇളക്കി 3സ്പൂൺ എണ്ണ കൂടി ഒഴിച്ച് വേവിച് എടുക്കുക. ചിക്കൻ വെന്ത് കഴിയുമ്പോൾ അതിൽ നിന്ന് ചിക്കൻ കഷ്ണങ്ങൾ മാറ്റി വെക്കാം. ബാക്കി മസാലയിലേക്ക് 3.1/2glass വെള്ളം ഒഴിച്ച് പുതിനയില, 4പച്ചമുളക്, നാരങ്ങ നീര് ഉപ്പും ചേർത്ത് അതിലേക്ക് 2glass അരിയിട്ട് വേവിച്ചെടുക്കാം. മാറ്റി വെച്ച ചിക്കൻ എണ്ണയിൽ ഒന്ന് പിരിച്ചെടുത്ത അരി വെന്ത് കഴിയുന്പോൾ അതിനോടൊപ്പം ചേർത്ത് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Pretty Plate