1 കപ്പ് ചെറുപയർ കൊണ്ട് രുചിയൂറും ലഡ്ഡു.. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ 👌👌

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒരു ധാന്യമാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് നല്ല ഹെൽത്തിയായ പച്ച കളറിലുള്ള ലഡു വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്കൊക്കെ ഈ ചെറുപയർ ലഡു ഒരുപാട് ഇഷ്ടമാകും.

ചെറുപയർ കഴിക്കാൻ ഇഷ്ടമില്ലാത്തവർ വരെ ഇത് കഴിക്കും. ഈ ലഡു തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ചെറുപയർ വെള്ളത്തിൽ കഴുകിയെടുക്കുക. വെള്ളം വാർത്തശേഷം ഒരു ചെറുതായൊന്നു വറുത്തെടുക്കുക. ചൂട് മാറിയ ശേഷം പൊടിച്ചെടുക്കുക.

മധുരത്തിനായി ശർക്കര ചീകി ചേർക്കാവുന്നതാണ്. ശർക്കരക്കു പകരം പഞ്ചസാര ചേർക്കാവുന്നതാണ്. ഏലക്കാപൊടിയും നെയ്യും ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Aswathy’s Recipes and Tips