ബസ് കത്ത് നിന്ന ഒരു മനുഷ്യന്റെ നല്ല മനസ്സും വൈറലാകുന്ന വാക്കുകൾ.!! ഫോട്ടോയും കുറിപ്പും വൈറൽ.!!

ആ നിക്കുന്ന മുഖം മനസിലാകാത്ത മനുഷ്യൻ; തന്റെ ബസ് വന്ന് നിന്നിട്ടും കേറാൻ കൂട്ടാക്കാതെ എന്റെ അടുത്ത് വന്നു… ഞാൻ മൊബൈൽ എടുത്തപ്പോൾ പോക്കറ്റിൽ നിന്നും താഴെ വീണ കുറച്ച് പൈസ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു കുറച്ചുടെ ഒന്ന് ശ്രദ്ധിക്കണം കേട്ടോ നിങ്ങടെ പോക്കറ്റീന്ന് പോയതാ……

എന്ത് പറയണം എന്ന് അറിയാതെ പെട്ടന്ന് പകച്ച് പോയ ഞാൻ ചോദിച്ചു നിങ്ങടെ മാസ്ക് ഒന്ന് മാറ്റാമോ മുഖം ഒന്ന് കാണാനാ. പെട്ടന്ന് വന്നു മറുപടി എന്തിനാ മുഖം കാണുന്നത്.. ഞാൻ പറഞ്ഞു ഇനി എവിടെയെങ്കിലും വെച്ച് കണ്ടാൽ തിരിച്ചറിയാനാ. പിന്നെ ആത്മാർത്ഥമായിട്ട് ഒരു നന്ദി പറയണം ആ മാസ്ക് ഒന്ന് മാറ്റു.

അപ്പോൾ പുള്ളി മാസ്ക് മാറ്റാതെ ഒരു ചിരി… എന്നിട്ട് എന്റെ നന്നിവാക്ക് കേൾക്കാൻ നിൽക്കാതെ സ്ളോമോഷനിൽ നടന്ന് പോയിട്ട് അടുത്ത ബസ്സിനായി നോക്കി നിൽക്കുന്നു. ഞാൻ അടുത്ത് ചെന്നിട്ട് വീണ്ടും ചോദിച്ചു എവിടെയാ പോകണ്ടത് ഞാൻ കൊണ്ട് വിടാം.

പുള്ളിക്കാരൻ പറയുവാ പണി കഴിഞ്ഞിട്ട് വരുവാ അത് കൊണ്ട് ഞാൻ വരുന്നില്ല അടുത്ത ബസ് ഇപ്പോൾ വരും. ഞാൻ അതിൽ പൊയ്ക്കോളം എന്ന്… ഞാൻ ഒത്തിരി നിർബന്ധിച്ചു പുള്ളി വഴങ്ങുന്നില്ല. കൊറോണയും, മഴയും, പണിയില്ലായ്മയും, എന്തൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാലും ചിലർ അങ്ങനെയാ ഒരുമാതിരി ഭയങ്കര നൻമയുണ്ടാകും ഏതവസ്തയിലും. കടപ്പാട്