കട്ടിയുള്ള പുതപ്പുകൾ എളുപ്പത്തിൽ അലക്കിയെടുക്കാം.!!!

വൃത്തിയായി വസ്ത്രങ്ങൾ അലക്കുകയെന്നത് ഏറെ അധ്വാനമുള്ള ജോലിയാണ്. വാഷിങ് മെഷീൻ ഉണ്ടെങ്കിൽ വൃത്തിയായി അലക്കുകയും അതുവഴി സമയം ലാഭിക്കുകയും ചെയ്യാം. ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ഗൃഹോപകരണമായി അത് മാറിയിരിക്കുന്നു.

ജോലി തിരക്കിനിടയിൽ വലിയ കട്ടിയുള്ള പുതപ്പുകൾ കഴുകുക എന്നാലോ. വീട്ടമ്മമാർക്ക്‌ തലവേദന തന്നെ. കഴുകി എടുത്തതിനു ശേഷം പിഴിഞ്ഞെടുക്കാനും മറ്റൊരാളുടെയെങ്കിലും സഹായം ആവശ്യമായി വരും. ഉണങ്ങി കിട്ടാനോ അതിലും ബുദ്ധിമുട്ട്. അതിനായി നമുക്ക് വാഷിങ് മെഷീനെ തന്നെ ആശ്രയിക്കേണ്ടി വരും.

കട്ടിയുള്ള പുതപ്പുകൾ വാഷിങ് മെഷീനിൽ അലക്കിയെടുക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഹെവി ഡ്യൂട്ടി അല്ലെങ്കിൽ ബ്ലാങ്കറ്റ് എന്ന ഓപ്ഷനിൽ ഇട്ടുകൊടുത്തു കൊടുത്തു പുതപ്പുകൾ അലക്കി ഉണക്കിയെടുത്താൽ മറ്റാരുടെയും സഹായം കൂടാതെ തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.

ഇങ്ങനെ രണ്ടോ മൂന്നോ പുതപ്പുകൾ മറ്റുള്ള വസ്ത്രങ്ങളോടൊപ്പം അലക്കിയെടുക്കാൻ കഴിയും. പലരും ശ്രദ്ധിക്കാത്ത അല്ലെങ്കിൽ പലർക്കും അറിയാത്ത കാര്യമാണ്. അങ്ങനെ അറിയാതെ പോയവർക്ക് വേണ്ടി ഈ സന്ദേശം ഉപകാരപ്പെടും. credit: Grandmother Tips